Photobucket

വിശ്വ രൂപ ദര്‍ശനം ബില്‍ കുല്‍ ഫ്രീ !!!

Sunday, May 9, 2010

സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കാന്‍ അധ്യാപികമാര്‍ എത്തുമ്പോള്‍ ഉടുവസ്ത്രംഉയര്‍ത്തി കാണിക്കുക എന്ന സോപാന സംഗീത രീതിയില്‍ ഉള്ള ഒരു കലാസമ്പ്രദായം
കേരളത്തില്‍
ഉയര്‍ന്നു വരുന്നു എന്നറിഞ്ഞു .അഭി നന്ദ നങ്ങള്‍

കളമശ്ശേരി ഏലൂരില്‍ ഒരു മിടു മിടുക്കന്‍ തന്‍റെ ഭാവന ശക്തിയെ
എടുത്തങ്ങു
പ്രയോഗിച്ചു .ഇപ്പോള്‍ വരാം എന്നും പറഞ്ഞു പോയ
അയ്യാള്‍
തിരികെ വന്നപ്പോള്‍ അധ്യാപികയ്ക്ക്
വിശ്വ
രൂപ ദര്‍ശനം !!ബില്‍ കുല്‍ ഫ്രീ
!!!

സെന്‍സസ് ടീച്ചര്‍ എന്റെ അമ്മച്ചിയെ എന്നും പറഞ്ഞു വലിയ വായില്‍
നില
വിളിച്ചു അടുത്ത വീട്ടിലേക്ക് ഓടി ..അവിടെ മാന്യനോട് കാര്യങ്ങള്‍
പറഞ്ഞപ്പോള്‍
"ടീച്ചര്‍ ഇങ്ങനെ തന്നെ ആണോ കണ്ടത് എന്നും ചോദിച്ചു
അയാളും നടത്തി ഒരു വിശ്വ രൂപ പ്ര ദര്‍ശനം !!!
എന്തായാലും
ടീച്ചര്‍ക്ക് തുള്ളല്‍ പണി പിടിച്ചു എന്ന് ജന സംസാരം !!!

കണ്ണൂര്‍ ശ്രീ കണ്ട പുറത്ത് പരിപാടിക്ക് പോയ പ്പോള്‍
ഒരാള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു .
മോശമായി പോയി .
ദര്‍ശനത്തില്‍
ഒതുക്കാമായിരുന്നു
കൊല്ലം പാരിപ്പള്ളിയില്‍ സെന്‍ സസിനു പോയ അധ്യാപിക
നേരിടേണ്ടി വന്നു ഇത്തരത്തില്‍ അപമാനം

മുപ്പത്തി മൂന്ന് ശതമാനം സംവരണത്തിന്റെ മേല്‍ക്കൊയ്മയില്‍
ഏതു
വീട്ടിലും ചെന്ന് എന്തും ചോദിച്ചാല്‍ കാണാത്തത്
കാണേണ്ടി വരും എന്ന് പഴമക്കാര്‍ പറയുന്നു ....

അധ്യാപികമാരുടെ ജോലി പിള്ളേരെ പഠിപ്പിക്കല്‍ ആണോ
കണ്ടവരുടെ
വീട്ടില്‍ കയറി അരമന രഹസ്യങ്ങള്‍ ചോദിക്കല്‍ ആണോ ..
ജോലി ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റില്ല .. അത് തുറന്നു പറയണം ..
അതിനുള്ള
ആര്‍ജവം കാണിക്കണം.
അല്ലാതെ
നക്കാ പിച്ച ആനു കൂല്യങ്ങള്‍ കിട്ടാന്‍ ആക്രാന്തം.
ഞങ്ങള്‍ക്ക്
രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി തല എണ്ണാന്‍ വയ്യ എന്ന് പറയണം ...


വരുന്നൂ ചാകര

ഇതിനു ഒരു മറു പുറം ഉണ്ട്
നിയമ സഭാ തെരഞ്ഞെടുപ്പ് ആണ് വരുന്നത്
ഇപ്പോള്‍ വരും
നമ്മളെ സേവിക്കുന്ന സ്ഥാനാര്‍ഥി മര്‍ക്കടന്‍ മാര്‍
പരിപാടി അവിടെ പ്രയോഗിക്കണം
വോട്ടു ചോദിയ്ക്കാന്‍ വരുമ്പോള്‍
എടുത്തങ്ങു ചാടണം ...
ഗംഭീരമാകും

ഗള്‍ഫിലും വിദേശത്തും ഉള്ളവര്‍
നിര്‍ബന്ധം ആയും വരണം
വന്നു പൊക്കി കാണി ചേച്ച് പോണം !!!
നിങ്ങളുടെ രേഖ പെടുത്താന്‍ ഉള്ള വകാശം വിനിയോഗിക്കുക !!!
പുരോഗമന കാഴ്ച പാടുകള്‍ വളരേണ്ടത്
രാഷ്ട്രീയത്തിന്റെ
നിര്‍മാര്‍ജന ത്തിലൂടെ ആണ്

Read more...

തരൂര്‍ കൂട്ട് കറിയിലെ കറി വേപ്പിലയോ ?

Thursday, April 22, 2010

സാംസ്‌കാരിക നഗരിയില്‍ പൂരത്തിന് കൊടി ഉയരുമ്പോള്‍ ഇങ്ങു തലസ്ഥാന നഗരിയില്‍ മറ്റൊരു പൂരത്തിന് കൊടി ഇറങ്ങുക ആയിരുന്നു .തരൂര്‍ പൂരത്തിന് ... കന്നു കാലി ക്ലാസ്സിന്റെ നായകന്‍ വാക്കുകള്‍ ഇല്ലാതെ പടി ഇറങ്ങുന്നത് ഒട്ടേറെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദി ആയ ഡല്‍ഹി കണ്ടു നിന്നു .



രാജി ഉയര്‍ത്തുന്ന ചില വാങ്ങ്മയ ചിത്രങ്ങള്‍ ഉണ്ട് .വസ്തുതകളുടെ ലഭ്യതകള്‍ വെച്ച് നിരീക്ഷിച്ചാല്‍ ഇത് ഒന്നാം തരം കെണി ആയിരുന്നു എന്ന് വ്യക്തം .സിംഹ കൂട്ടില്‍ അകപ്പെട്ട പുള്ളിമാന്‍ പേട ആണ് തരൂര്‍ .അന്താ രാഷ്ട രാജ്യ തന്ത്രങ്ങളുടെ സകല മര്‍മങ്ങളും സ്വായത്തം ആക്കിയ മുന്‍ അണ്ടര്‍ സെക്രടറി ജനറലിന് ഭാരതത്തിലെ ചാണക്യ തന്ത്രങ്ങള്‍ മനസിലാക്കാന്‍ കഴിയാതെ പോയി . പി എല്‍ എന്ന കായിക വ്യവസായം ഇന്ത്യയില്‍ വേര് ഉറപ്പിച്ചിട്ട്‌ വര്‍ഷങ്ങള്‍ ആയി .ഇതിനു പിന്നില്‍ ഉള്ള കള്ള പണവ്യാപാരത്തെ പറ്റിയും ,നിയമാനുസൃതം അല്ലാത്ത ചൂതാട്ടത്തെ പറ്റിയും ഏവര്‍ക്കും അറിവ് ഉണ്ടായിരുന്നു താനും .പടല പിണക്കങ്ങള്‍ ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിരിക്കുന്നു എന്ന് മാത്രം . വലിയ സ്രാവുകള്‍ക്ക് മുന്നില്‍ സഹ മന്ത്രി ഒരു കുഞ്ഞു മീന്‍ ആണ് എന്ന് മനസിലാക്കാന്‍ തരൂരിന് കഴിഞ്ഞില്ല .അന്ത രാഷ്ട്ര ബന്ധങ്ങളോ വ്യക്തി പ്രഭാവമോ ഒന്നും പണം വെച്ചുള്ള കളിയില്‍ പ്രസക്തം അല്ല ."പണം ഇറക്കി പണം കൊയ്യുക "എന്ന ഒരു തത്വ ശാസ്ത്രത്തില്‍ വ്യക്തം ആയ പഠനം ഇല്ലാതെ എടുത്തു ചാടിയതിന്റെ കയ്പുനീര്‍ ആണ് തരൂര്‍ കുടിച്ചത് .

സുനന്ദ പുഷ്കര്‍



ദേവ ലോകത്ത് നിന്നു അസുരന്‍ മാരുടെ തപസ് മുടക്കാന്‍ ഇടയ്ക്കിടെ അപ്സര സുന്ദരികളെ ഇറക്കും ദേവേന്ദ്രന്‍ .ഉര്‍വശി , രംഭ ,തിലോത്തമ ..ഒടുവില്‍ ഇതാ സുനന്ദ പുഷ്കര്‍ കൂടി .വിയര്‍പ്പിന്റെ ഓഹരി തിരികെ കൊടുത്ത് ഗള്‍ഫിലേക്ക് വിമാനം കയറിയ പുഷ്കരാക്ഷിയെ ഇവിടെ ഇറക്കി പ്ലേ ചെയ്തത് തരൂരിനെ കുടുക്കാന്‍ വേണ്ടി മാത്രം ആണ് . സുനന്ദ വിയര്‍പ്പു ഒഴുക്കിയത് തരൂരിനെ താഴെ ഇറക്കാന്‍

വേണ്ടിയാണ് . ലക്ഷ്യമെത്തിയപ്പോള്‍ പറ പറന്ന സുനന്ദ ഗൂഡആലോചനയിലെ മുഖ്യ കണ്ണി ആണ് . ഇതൊന്നും തുറന്നു പറയാന്‍ ആകാത്ത വിധം തരൂരില്‍ കെണി മുറുകി പോയി എന്നത് ആണ് വാസ്തവം .


റൊണ്ടീ വൂ കൊണ്ടേ പോകു



കണ്സോര്ഷ്യ ത്തിന്റെ ലക്ഷ്യങ്ങള്‍ ദുരൂഹം ആണ് .ഗള്‍ഫ്‌ മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവരുടെ വ്യക്തം ആയ സ്വാധീനം കമ്പനിക്ക് ഉണ്ട് . സംഘടനയെ പറ്റി ഒരു വിവരവും ലഭ്യം അല്ല ..കെണി ഒരുക്കല്‍ നടന്നത് ഇവര്‍ വഴി ആണ്. ഗൂഡാലോചന നടന്നത് ഗള്‍ഫ്‌ കേന്ദ്രം ആക്കിയും .തരൂരിനെ താഴെ ഇറക്കുക എന്നതായിരുന്നു ഇവരുടെ ഏറ്റവും വലിയ ഉദ്ദേശ ലക്‌ഷ്യം .അതിനു വേണ്ടി നിയമ ഭേദ ഗതികളും ഒക്കെ ഉണ്ടാക്കി തരൂരിനെ വിശ്വസിപ്പിക്കുന്നതോടൊപ്പം സുപ്രധാന രേഖകള്‍ മോഡി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കൈ മാറുകയും ചെയ്ത ഒരു തരം രണ്ടുവള്ളത്തില്‍ കാലു ചവിട്ടി ഉള്ള കളി ..ലക്‌ഷ്യം പൂര്‍ത്തി ആയപ്പോള്‍ മോഡിയും ആയി കൈകോര്‍ത്തു .കൊച്ചി ടീം വന്നു .പണം ഇരു കൂട്ടര്‍ക്കും കിട്ടി . തരൂര്‍ പുറത്തും ആയി

തരൂരിന്
എവിടെ ആണ് പിഴച്ചത്?

തരൂരിന്റെ ഭാരത സങ്കല്പം ഉട്ടോപ്യന്‍ വീക്ഷണം ആണ് .തരൂര്‍ പണ്ട് എഴുതിയ പോലെ നെഹ്രുവോ , രാജിവോ നേതൃത്വം കൊടുക്കുന്ന ഒരു ഭരണ സംവിധാനം അല്ല ഇന്ന് . ഭരണ യന്ത്രം ഇന്ന് കേരളത്തില്‍ ആണ് .അവിടെ തിരിക്കുന്നു ..മറിക്കുന്നു ..നെഹ്രുവിന്റെ ഭരണം അല്ല . അണ്ടര്‍ സെക്രടറി ജനറല്‍ സ്ഥാനത്ത് നിന്നു താഴെ ഇറക്കിയത് മുതല്‍ തുടങ്ങിയത് ആണ് കെണി വെയ്പ്പ് .അത് തരൂരിന് മനസിലാക്കാന്‍ കഴിയാതെ പോയി .സ്ഥിര അംഗ ത്വം കിട്ടില്ല എന്ന ഒരു വരട്ടു വാദം പറഞ്ഞു പ്രഗത്ഭന്‍ ആയ ഒരു ഉദ്യോഗസ്ഥനെ താഴെ ഇറക്കുക .... അതിനുള്ള ചരട് വലികള്‍ കേരളം നടത്തുക - ചൈനയെ കൂട്ട് പിടിക്കുക - ഇതൊക്കെ മനസിലാക്കിയിരുന്നു എങ്കില്‍ തരൂരിന്റെ പ്രയാണം വേറെ ഒന്നയേനെ . അണ്ടര്‍ സെക്രടറി സ്ഥാനം വലിച്ചു എറിഞ്ഞത് മുതല്‍ തുടങ്ങി പതനം ..ഇനി ഭാവിയില്‍ ഇന്ത്യയില്‍ നിന്നു ഒരാളും അത്രയും വലിയ ഒരു സ്ഥാനത് എത്താന്‍ പറ്റില്ല (തരൂര്‍ വിചാരിച്ചാല്‍ പോലും ) എന്ന് അറിഞ്ഞിട്ടു കൂടിയും അദ്ദേഹത്തെ താഴെ ഇറക്കിയ മലയാളി ബുദ്ധി ഇപ്പോള്‍ രഹസ്യ കേന്ദ്രങ്ങളില്‍ ഇരുന്നു അലറി ചിരിക്കുന്നുണ്ട് !!! മോഡിയും സുനന്ദയും റൊണ്ദീവൂ വും മലയാളിയും എല്ലാം കൂടി ചേര്‍ന്ന് ഉണ്ടാക്കിയ കൂട്ട് കരിയില്‍ നിന്നു പുറത്തു ആയ കരി വേപ്പില ആണ് ശ്രീ തരൂര്‍ എന്ന് പറഞ്ഞാല്‍ അധികം ആകില്ല അത് ..കറിക്ക് സ്വാദും കിട്ടി .വേപ്പില പുറത്തും ആയി !!!



Read more...

രാജിക്ക് പിന്നില്‍ മലയാളി കൈ കളോ!!!

Tuesday, April 20, 2010

ഇതാണ് മലയാളി ..

ഇതു തന്നെ ആണ് മലയാളി
നാല് കരണം മറിയും..
ഇവിടെ സംഭവിച്ചത്
കേരളത്തിന്‌ ടീം ആയി...
മോഡിയും ടീം ഉടമസ്ഥരും സഹ ചരീകരിച്ചു!!!
രക്ത സാക്ഷി ആയതു
ഒരു രാജ്യ തന്ത്രജ്ജനും.....

ശ്രീ തരൂരിനെ ട്രാപ് ചെയ്തു എന്ന് പറയുന്നത് ആവും ശരി

ബുദ്ധി കേന്ദ്രങ്ങള്‍ ആയി വര്തിചതുഒരു പക്ഷെ മലയാളികള്‍ ആയിരിക്കാം

മാധ്യമങ്ങള്‍ പുറത്തു വിടുന്നത് നിറം ചേര്‍ത്ത വാര്‍ത്തകള്‍ ആണ്...

പി എല്‍ കള്ള പണത്തിന്‍ ചൂതാട്ടം ആണ്
എത്ര സത്യം

അന്വഷണം വരുന്നു.....
ബി സി സി ഉള്‍പ്പെടെ അന്വഷണം പുരോഗമിക്കുന്നു

മലയാളികളോ....
ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ

കിടിലം കിടിലോല്‍ കിടിലം!!!

സാമാന്യ ബുദ്ധി ഉള്ളവര്‍ ഒന്ന് ചിന്തിക്കണം
അന്വഷണം വേറെ ഒരു വഴിയില്‍ ആയാലോ

* തരൂരിനെ ട്രാപ് ചെയ്തവര്‍ ആര്?
* റൊണ്ദീവൂ കണ്സോര്‍ഷ്യത്തില്‍ എത്ര മലയാളികള്‍ ?
അവരുടെ ഓഹരി മൂല്യം ആസ്തി
* അബുദാബി ഉള്‍പ്പടെ രാജ്യങ്ങളില്‍ കളി നടത്താന്‍ തീരുമാനിച്ചത് ആര്?



അന്വഷണം നടത്തിയാല്‍ ഒപ്പം വെളിവാകുന്ന രഹസ്യങ്ങള്‍ മലയാളി മറക്കാന്‍ആഗ്രഹിക്കുന്നവയാണ്....


* കേരളം ഇന്ത്യയിലെ കള്ളപ്പണം ഒഴുക്കിന്റെ മുഖ്യ കേന്ദ്രം ആയിരിക്കാം
*മലബാറും തിരുവനന്തപുരവും കിഴക്കന്‍ മേഖലകളും ഒക്കെ കള്ള പണം കൊണ്ടായിരിക്കുംവികസിച്ചത്
* കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ മുഴുവന്‍ കള്ള പണം കൊണ്ടാകും ഉണ്ടാക്കിയത്
* ടി മേഖല കേരളത്തില്‍ വികസിച്ചത് കള്ള പണം കൊണ്ടാകും

* കക്ഷി രാഷ്ട്രീയ ഭേദമന്യേ - ജാതി മത ഭേദമന്യേ കള്ള പണം തീര്‍ത്ത ഒരു കുഞ്ഞു നാടാണ് അഭിനവ കേരളം ...

റൊണ്ദീവൂ കമ്പിനിയുടെയും അതിനു പിന്നില്‍ ഉള്ള മലയാളി കരങ്ങളുടെയും ലക്‌ഷ്യംപലതായിരിക്കാം

പി എല്‍ കള്ള പണം ഒഴുകുന്ന കളി ആണ് എന്ന് എല്ലാര്ക്കും അറിയാമായിരുന്നു
മാധ്യമങ്ങള്‍ ഉള്‍പ്പടെ പണം വാങ്ങി ചാരായം കുടിച്ചു

ഇപ്പോള്‍ വിവാദം ആയി...
അപ്പോള്‍ മലയാളി കരണം മറിഞ്ഞു
ഭാരതം മുഴുവന്‍ കള്ള പണം
കേരളത്തില്‍ ഗോവിന്ദ നാമ പാരായണം ..



ഭര്‍ത്താക്കന്‍ മാരെ കാണാന്‍ വിദേശ രാജ്യത്തേക്ക് വിസിറ്റിംഗ് വിസയില്‍ പോകുന്ന പെണ്ണുങ്ങള്‍ വരെ കള്ള പണ എജ ണ്ട് ആയിരിക്കും ..പറയാന്‍ പറ്റില്ല
അന്വഷണം വരണം
മലയാളിയെ നിരീക്ഷണ വിധേയം ആക്കി

അപ്പോള്‍ തെളിയും
കള്ളന്‍ കപ്പലില്‍ തന്നെ എന്നും
രാജിക്ക് കെണി ഒരുക്കിയവര്‍ മലയാളി തന്നെയെന്നും.....


Read more...

മുഖം ഇല്ലാത്ത സമ കാലീന കവിത

Sunday, February 14, 2010

ദര്‍ശന പരമായി സമ കാലിക കവിതയ്ക്ക് മുഖം നഷ്ടം ആകുന്നത് എവിടെയാണ് ? രൂപ ഘടനയില്‍ സ്വാതന്ത്ര്യം വിളിച്ചു ഓതുക എന്നതിനും അപ്പുറം ശൈലീ പരം ആയ ഔന്നത്യത്തിലേക്ക് കാല്‍ ഊന്നുവാന്‍ മലയാള കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ടോ ?മലയാള കവിതയുടെ ആര്‍ജവം ഉള്‍ കൊള്ളാന്‍ സമ കാലിക കവികള്‍ക്ക് ആയിട്ടുണ്ടോ ..ഇതിലേക്കുള്ള ഒരു സമഗ്ര വീക്ഷണം ആണ് ഈ ലേഖനം ...


ഇതാ ഒരു കവിത


വര ...
വരച്ചവന്‍ ദൈവം ....
കിഴക്കോട്ടു വൃത്തം
വടക്ക് ചതുരം
നടുക്ക വട്ട പൂജ്യം
ചക്ക
മാങ്ങ
തണ്ണി മത്തന്‍
അവുലോസ് പൊടി....
ഇത് പല ചരക്കു കടയിലെ കുറിപ്പടി അല്ല
കവിതയാണ്
ഒന്നാന്തരം കവിതയത്രേ
ഇനി ഇത് പാഠ പുസ്തകം ആക്കും
ഇവരും കവികള്‍ അത്രേ !!!



കവിതയ്ക്ക് രൂപം ഉണ്ടോ


കവിതയ്ക്ക് മാത്രം അല്ല രായമ്മയ്ക്കും,തംകമ്മയ്യ്കും ,പംകജാക്ഷിക്കും ഒക്കെ രൂപവും ഭാവവും ഉണ്ട്







പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തം എന്നിഹ ചൊല്‍ വത് ..
തോതില്‍ തന്നെ വരും കവിത ..അതാണ്‌ കവിത ..



അലങ്കാരങ്ങള്‍



ഒരു കാവ്യ ശില്‍പ്പത്തെ അണിയിച്ചു ഒരുക്കുന്നതില്‍ അലങ്കാരങ്ങള്‍ക്കു അതീവ പ്രാധാന്യം ഉണ്ട് ..ഉപമയും ഉത്പ്രേക്ഷയും അതിശയോക്തി ,അനന്വയം ,അപഹ്നുതി ,ഉപമേയോപമ ,ഉല്ലേഖം ,ദീപകം ,ദൃഷ്ടാന്തം ,ഭ്രാന്തിമാന്‍ ,രൂപകം ,വിരോധാഭാസം വ്യതിരേകം ,ശ്ലേഷം തുടങ്ങിയ അലങ്കാരങ്ങളും ഒക്കെ അതിന്റേതായ രീതിയില്‍ സമന്വയിപ്പിക്കുമ്പോള്‍ കാവ്യ ശില്പത്തിന് മിഴിവേറും


ഇതൊന്നും ഇല്ലെങ്കില്‍ കവിതയാകില്ലേ



സ്ത്രീയെ സ്ത്രീ ആയും പുരുഷനെ പുരുഷന്‍ ആയും സമൂഹം കാണുന്നത് അവരില്‍ ദൈവം കെട്ടി തൂക്കി ഇട്ടിരിക്കുന്ന ചില സാമഗ്രികളുടെ അടിസ്ഥാനത്തിലാണ് .കവിതയെ കവിത ആക്കുന്നത് ഇങ്ങനെ കവി കെട്ടി തൂക്കി ഇടുന്ന അലങ്കാരം ആണ് ..അതില്ലാതെ കവിത ഇല്ല


നാക്ക് കൊണ്ടു കോണകം ഉടുക്കുന്ന സമ കാലിക കവികള്‍


മലയാള കവിതയ്ക്ക് ഒരു ചരിത്രം ഉണ്ട് .വൃത്തവും ഈണവും താളവും അലംകാരവും ഒക്കെ ചേര്‍ത്ത് തന്നെ അര്‍ത്ഥ സം പുഷ്ടം ആയ കവിതകള്‍ രചിച്ച മഹാ രഥന്‍ മാര്‍ ഉണ്ട് ..അവര്‍ക്ക് ഒന്നും വിവരം ഇല്ല എന്ന് പറയുന്ന വാദത്തോട് ലേഖകന് യോജിപ്പ് ഇല്ല ..
മലയാള സാഹിത്യത്തിലെ വിപ്ലവം ആണ് ആധുനിക കവിതകള്‍ എന്നതിനോടും കവി യോജിക്കുന്നില്ല .എവിടെയോ കിടന്ന മര തലയന്‍ മാരും കവയത്രീ പൂതനകളും തര്‍ജമ സാഹിത്യവും എഴുതി വായിട്ടു അലച്ചു നടക്കുന്നു എന്നാ വാദത്തിനാണ് പ്രസക്തി കൂടുതല്‍ . മലയാള കവിതയെ കുറിച്ച് പറയുമ്പോള്‍ ഷെല്ലിയെയും,കീട്സിനെയും പ്രതി പാദിക്കുന്ന മര്‍ക്കടന്‍ മാര്‍ ...

ഇതിനെ ഇവിടെ പ്രോത്സാഹിപ്പിക്കുന്നത് ആര്



തീര്‍ച്ച ആയും ഇത് കവിയുടെ കുറ്റം അല്ല .കവിക്ക്‌ അനുകൂലം ആയ സാഹചര്യം ഒരുക്കി കൊടുക്കേണ്ടത് മാധ്യമങ്ങളുടെ ചുമതല ആണ്
ആനുകാലികങ്ങളുടെ ചുമതല ആണ് അപ്പോള്‍ ആരാണ് കള്ളന്‍ .. മനസ്സില്‍ ആയില്ലേ..പത്രാധിപര്‍ !!! കേരളത്തിലെ എല്ലാ ആനു കാലികങ്ങള്‍ക്കും ദുരൂഹം ആയ ഒരു അജണ്ട ഉണ്ട് .ഒരു കൃതി അച്ചടിച്ച്‌ വരാന്‍ അവന്റെ മുന്നില്‍ മൂട് താങ്ങി നില്‍ക്കുന്നവര്‍ ആനു സമ കാലിക കവികള്‍ .. പത്രാധിപര്‍ പറയും "എഴുതെടാ ചക്ക " അയ്യോ എഴുതാമെ എന്ന് കവി .ഇങ്ങനെ ദുരൂഹം ആയി ഇവിടുത്തെ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍ ഫലമായി മലയാള കവിത ഈ കോലം ആയി .ഈ മാധ്യമങ്ങളുടെ ദുര്‍ ചെയ്തികള്‍ നിമിത്തമാണ് കവിതയുടെ മനോഹാരിത മുഴുവന്‍ പോയത് ..ഈ മാധ്യമങ്ങള്‍ ചെറുതും വലുതും ഉള്‍പ്പടെ എങ്ങനെ പ്രവര്‍ത്തിക്കുന്നതില്‍ ചില ദുരൂഹ ലകഷ്യങ്ങള്‍ ഉണ്ട് .


ഒന്ന് ഓര്‍ക്കുക


ശരി ആയ കവിത കാലാതി വര്‍ത്തി ആണ്."ഒറ്റ പത്തി യോട് ആയിരം ഉടലുകള്‍ ചുറ്റു പിണഞ്ഞ ഒരു മണി നാഗം പോലെ" അത് ആസ്വാദക മനസ്സില്‍ ചേര്‍ന്ന് കിടക്കും..ഈ ആധുനിക കോവര്‍ കഴുതകളുടെ ജല്‍പ്പനം -എത്ര രഹസ്യ പത്ര പ്രവര്‍ത്തകരോ ,ആനു കാലിക മരതലയന്‍ മാരോ പരിശ്രമിച്ചാലും അവര്‍ക്ക് മുന്നേ വിസ്മൃതിയിലേക്ക് പോകും..ഇത് തന്നെ ആനു കാലിക കവികള്‍ക്ക് കാലം ബാക്കി വെയ്ക്കുന്നതും

Read more...

കവിതാ വഴിയില്‍

മലയാള യുവകവികളില്‍ പ്രമുഖനായ ശങ്കരന്‍ നമ്പൂതിരിയുടെ കവിതകള്‍ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ഒരു തലമുറയുടെ ആവശ്യത്തിലേക്ക് ആണ് ഈ ചുവടു വെയ്പ്പുകള്‍..ഈ വരികളില്‍ നിങ്ങള്ക്ക് കാണാം നിത്യമായ സത്യത്തിന്‍ മിന്നലാട്ടം ..വര്‍ഗീയതയ്കും കള്ള പണത്തിനും എതിരെ രാഷ്ട്രീയ ചൂഷകര്‍ക്കെതിരെ തൂലിക പടവാള്‍ ആക്കുന്ന യുവ കവിക്ക് ആശംസകള്‍

  © Blogger template Brownium by Ourblogtemplates.com 2009

Back to TOP