തരൂര്‍ കൂട്ട് കറിയിലെ കറി വേപ്പിലയോ ?
Thursday, April 22, 2010
സാംസ്‌കാരിക നഗരിയില്‍ പൂരത്തിന് കൊടി ഉയരുമ്പോള്‍ ഇങ്ങു തലസ്ഥാന നഗരിയില്‍ മറ്റൊരു പൂരത്തിന് കൊടി ഇറങ്ങുക ആയിരുന്നു .തരൂര്‍ പൂരത്തിന് ... കന്നു കാലി ക്ലാസ്സിന്റെ നായകന്‍ വാക്കുകള്‍ ഇല്ലാതെ പടി ഇറങ്ങുന്നത് ഒട്ടേറെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദി ആയ ഡല്‍ഹി കണ്ടു നിന്നു .
ഈ രാജി ഉയര്‍ത്തുന്ന ചില വാങ്ങ്മയ ചിത്രങ്ങള്‍ ഉണ്ട് .വസ്തുതകളുടെ ലഭ്യതകള്‍ വെച്ച് നിരീക്ഷിച്ചാല്‍ ഇത് ഒന്നാം തരം കെണി ആയിരുന്നു എന്ന് വ്യക്തം .സിംഹ കൂട്ടില്‍ അകപ്പെട്ട പുള്ളിമാന്‍ പേട ആണ് തരൂര്‍ .അന്താ രാഷ്ട രാജ്യ തന്ത്രങ്ങളുടെ സകല മര്‍മങ്ങളും സ്വായത്തം ആക്കിയ ഈ മുന്‍ അണ്ടര്‍ സെക്രടറി ജനറലിന് ഭാരതത്തിലെ ചാണക്യ തന്ത്രങ്ങള്‍ മനസിലാക്കാന്‍ കഴിയാതെ പോയി . ഐ പി എല്‍ എന്ന കായിക വ്യവസായം ഇന്ത്യയില്‍ വേര് ഉറപ്പിച്ചിട്ട് വര്‍ഷങ്ങള്‍ ആയി .ഇതിനു പിന്നില്‍ ഉള്ള കള്ള പണവ്യാപാരത്തെ പറ്റിയും ,നിയമാനുസൃതം അല്ലാത്ത ചൂതാട്ടത്തെ പറ്റിയും ഏവര്‍ക്കും അറിവ് ഉണ്ടായിരുന്നു താനും .പടല പിണക്കങ്ങള്‍ ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിരിക്കുന്നു എന്ന് മാത്രം . വലിയ സ്രാവുകള്‍ക്ക് മുന്നില്‍ സഹ മന്ത്രി ഒരു കുഞ്ഞു മീന്‍ ആണ് എന്ന് മനസിലാക്കാന്‍ തരൂരിന് കഴിഞ്ഞില്ല .അന്ത രാഷ്ട്ര ബന്ധങ്ങളോ വ്യക്തി പ്രഭാവമോ ഒന്നും പണം വെച്ചുള്ള ഈ കളിയില്‍ പ്രസക്തം അല്ല ."പണം ഇറക്കി പണം കൊയ്യുക "എന്ന ഒരു തത്വ ശാസ്ത്രത്തില്‍ വ്യക്തം ആയ പഠനം ഇല്ലാതെ എടുത്തു ചാടിയതിന്റെ കയ്പുനീര്‍ ആണ് തരൂര്‍ കുടിച്ചത് .
സുനന്ദ പുഷ്കര്‍
ദേവ ലോകത്ത് നിന്നു അസുരന്‍ മാരുടെ തപസ് മുടക്കാന്‍ ഇടയ്ക്കിടെ അപ്സര സുന്ദരികളെ ഇറക്കും ദേവേന്ദ്രന്‍ .ഉര്‍വശി , രംഭ ,തിലോത്തമ ..ഒടുവില്‍ ഇതാ സുനന്ദ പുഷ്കര്‍ കൂടി .വിയര്‍പ്പിന്റെ ഓഹരി തിരികെ കൊടുത്ത് ഗള്‍ഫിലേക്ക് വിമാനം കയറിയ ഈ പുഷ്കരാക്ഷിയെ ഇവിടെ ഇറക്കി പ്ലേ ചെയ്തത് തരൂരിനെ കുടുക്കാന്‍ വേണ്ടി മാത്രം ആണ് . സുനന്ദ വിയര്‍പ്പു ഒഴുക്കിയത് തരൂരിനെ താഴെ ഇറക്കാന്‍
വേണ്ടിയാണ് . ലക്ഷ്യമെത്തിയപ്പോള്‍ പറ പറന്ന സുനന്ദ ഈ ഗൂഡആലോചനയിലെ മുഖ്യ കണ്ണി ആണ് . ഇതൊന്നും തുറന്നു പറയാന്‍ ആകാത്ത വിധം തരൂരില്‍ കെണി മുറുകി പോയി എന്നത് ആണ് വാസ്തവം .
റൊണ്ടീ വൂ കൊണ്ടേ പോകു
ഈ കണ്സോര്ഷ്യ ത്തിന്റെ ലക്ഷ്യങ്ങള്‍ ദുരൂഹം ആണ് .ഗള്‍ഫ് മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവരുടെ വ്യക്തം ആയ സ്വാധീനം ഈ കമ്പനിക്ക് ഉണ്ട് .ഈ സംഘടനയെ പറ്റി ഒരു വിവരവും ലഭ്യം അല്ല ..കെണി ഒരുക്കല്‍ നടന്നത് ഇവര്‍ വഴി ആണ്. ഗൂഡാലോചന നടന്നത് ഗള്‍ഫ് കേന്ദ്രം ആക്കിയും .തരൂരിനെ താഴെ ഇറക്കുക എന്നതായിരുന്നു ഇവരുടെ ഏറ്റവും വലിയ ഉദ്ദേശ ലക്‌ഷ്യം .അതിനു വേണ്ടി നിയമ ഭേദ ഗതികളും ഒക്കെ ഉണ്ടാക്കി തരൂരിനെ വിശ്വസിപ്പിക്കുന്നതോടൊപ്പം സുപ്രധാന രേഖകള്‍ മോഡി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കൈ മാറുകയും ചെയ്ത ഒരു തരം രണ്ടുവള്ളത്തില്‍ കാലു ചവിട്ടി ഉള്ള കളി ..ലക്‌ഷ്യം പൂര്‍ത്തി ആയപ്പോള്‍ മോഡിയും ആയി കൈകോര്‍ത്തു .കൊച്ചി ടീം വന്നു .പണം ഇരു കൂട്ടര്‍ക്കും കിട്ടി . തരൂര്‍ പുറത്തും ആയി
തരൂരിന് എവിടെ ആണ് പിഴച്ചത്?
തരൂരിന്റെ ഭാരത സങ്കല്പം ഉട്ടോപ്യന്‍ വീക്ഷണം ആണ് .തരൂര്‍ പണ്ട് എഴുതിയ പോലെ നെഹ്രുവോ , രാജിവോ നേതൃത്വം കൊടുക്കുന്ന ഒരു ഭരണ സംവിധാനം അല്ല ഇന്ന് . ഭരണ യന്ത്രം ഇന്ന് കേരളത്തില്‍ ആണ് .അവിടെ തിരിക്കുന്നു ..മറിക്കുന്നു ..നെഹ്രുവിന്റെ ഭരണം അല്ല . അണ്ടര്‍ സെക്രടറി ജനറല്‍ സ്ഥാനത്ത് നിന്നു താഴെ ഇറക്കിയത് മുതല്‍ തുടങ്ങിയത് ആണ് ഈ കെണി വെയ്പ്പ് .അത് തരൂരിന് മനസിലാക്കാന്‍ കഴിയാതെ പോയി .സ്ഥിര അംഗ ത്വം കിട്ടില്ല എന്ന ഒരു വരട്ടു വാദം പറഞ്ഞു പ്രഗത്ഭന്‍ ആയ ഒരു ഉദ്യോഗസ്ഥനെ താഴെ ഇറക്കുക .... അതിനുള്ള ചരട് വലികള്‍ കേരളം നടത്തുക - ചൈനയെ കൂട്ട് പിടിക്കുക - ഇതൊക്കെ മനസിലാക്കിയിരുന്നു എങ്കില്‍ തരൂരിന്റെ പ്രയാണം വേറെ ഒന്നയേനെ . അണ്ടര്‍ സെക്രടറി സ്ഥാനം വലിച്ചു എറിഞ്ഞത് മുതല്‍ തുടങ്ങിയ പതനം ..ഇനി ഭാവിയില്‍ ഇന്ത്യയില്‍ നിന്നു ഒരാളും അത്രയും വലിയ ഒരു സ്ഥാനത് എത്താന്‍ പറ്റില്ല (തരൂര്‍ വിചാരിച്ചാല്‍ പോലും ) എന്ന് അറിഞ്ഞിട്ടു കൂടിയും അദ്ദേഹത്തെ താഴെ ഇറക്കിയ മലയാളി ബുദ്ധി ഇപ്പോള്‍ രഹസ്യ കേന്ദ്രങ്ങളില്‍ ഇരുന്നു അലറി ചിരിക്കുന്നുണ്ട് !!! മോഡിയും സുനന്ദയും റൊണ്ദീവൂ വും മലയാളിയും എല്ലാം കൂടി ചേര്‍ന്ന് ഉണ്ടാക്കിയ കൂട്ട് കരിയില്‍ നിന്നു പുറത്തു ആയ കരി വേപ്പില ആണ് ശ്രീ തരൂര്‍ എന്ന് പറഞ്ഞാല്‍ അധികം ആകില്ല അത് ..കറിക്ക് സ്വാദും കിട്ടി .വേപ്പില പുറത്തും ആയി !!!
4 comments:
Shankaraaaaaa..... nee veendum thakarkkan thudangi alle... write something about your college life, superhit aakum...
by
oru pavam thomachan
ഇതു കലക്കി ഭായി
kollam bhayi...........
Post a Comment