Photobucket

വിശ്വ രൂപ ദര്‍ശനം ബില്‍ കുല്‍ ഫ്രീ !!!

ധ്രുവം ദിവസേന മൂന്ന് കളി !!!

Friday, January 29, 2010

പ്രമോദ് എത്തുന്നു

സംഭവത്തിലെ നായകന്‍ ഞാന്‍ ആണോ പ്രമോദ് ആണോ എന്ന് അറിയില്ല ..എങ്കിലും ഞാന്‍ പറഞ്ഞുതുടങ്ങട്ടെ


പ്രമോദ് എന്ന വ്യക്തി എന്‍റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഏറെയാണ്‌ . ആവിഷ്കാര സ്വാതന്ത്ര്യംതലയ്ക്കു പിടിച്ചു നടക്കുന്ന സമയം .. സമയത്ത് ആണ് കുടുംബം താഴെ ഒരു വീട്ടില്‍ വാടകയ്ക്ക്എത്തുന്നത് . അവരുടെ ഇളയ സന്താനം ആണ് പ്രമോദ് എന്ന തല്ലിപ്പൊളി

എനിക്ക് ആശയങ്ങള്‍ നടപ്പില്‍ വരുത്താന്‍ സഹായികളെ ആവശ്യം ആണ് ..ഇവനുമായി കൂടിയാല്‍ പ്രശ്നംആകും ..എങ്കിലും ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ .. ഞാന്‍ തലയില്‍ എടുത്തു വെച്ചു .

ഒരു തീയറ്റര്‍ തുടങ്ങിയാലോ


എനിക്ക് ഒരു സിനിമ തീയറ്റര്‍ തുടങ്ങണം .അത്രയേ ഉള്ളു ആവശ്യം .അതിനു ഒരു കാരണം ഉണ്ട് . അയല്‍വക്കത്തെ വീടുകളില്‍ പല പ്രായത്തില്‍ ഉള്ള പെണ്‍പിള്ളാര്‍ ഉണ്ട് .. ചേച്ചി മാരും അനിയത്തി മാരുമൊക്കെ ആയി .. അവരുടെ മുന്‍പില്‍ ഒരു തീയറ്റര്‍ മാനേജര്‍ ആയി ഷൈന്‍ ചെയ്യാം .. തികച്ചുംസാംസ്കാരികം ആയ ഉദ്ദേശം .



"സിനിമ തീയറ്റര്‍ തുടങ്ങണം" .ഞാന്‍ പ്രമോദിനോട് പറഞ്ഞു . ഓല , മടലുകള്‍ , വീട്ടിലെ അലക്കിയ മുണ്ട് എന്നിവ കൊണ്ട് മനോഹരമായ ഒരു തീയറ്റര്‍ പണിതു തന്നു പെരുന്തച്ചന്‍ .ഇനിയാണ് പ്രശ്നം .

ഫിലിം വേണം...
ലെന്‍സ്‌ വേണം
കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ തുള ഇട്ടു ലെന്‍സ്‌ കയറ്റി പുറകില്‍ ബള്‍ബ്‌ കത്തിച്ചു പിടിച്ചു ഇടയിലൂടെ ഫിലിം ഓടിച്ചാല്‍ മുണ്ടില്‍ കാണാം സിനിമ !!! ഫിലിം ലെന്‍സ്‌ എന്നിവ ഒരു ആഗോള പ്രശ്നം ആയി മാറി .

പാവം പ്രമോദ് .ഉപകാരി .അവന്‍ സഹായിക്കാം എന്ന് ഏറ്റു .

ആദ്യത്തെ പടം തീരുമാനിക്കപ്പെടുന്നു

അങ്ങനെ ഞങ്ങള്‍ തീരുമാനിച്ചു ..ആദ്യത്തെ പടം മമ്മുട്ടിയുടെ ധ്രുവം .ദിവസേന ഒരു കളി. പെണ്‍ പിള്ളേരെ എല്ലാം വിശദം ആയി തന്നെ ഞാന്‍ ക്ഷണിച്ചു . അമ്പതു പൈസ കസേര ... ഒരു രൂപ തറ ടിക്കറ്റ്‌ ....മുന്നില്‍ഇരുന്നു കാണാം .. ടിക്കറ്റിനു പൈസ ഇല്ലെങ്കില്‍ വിഷമിക്കരുത് ..അതും ഞാന്‍ തന്നെ കൊടുക്കും ..ഒന്ന് വന്നുകിട്ടിയാല്‍ മതി.അവളുമാര്‍ സമ്മതിച്ചു.ഹോ എന്‍റെ ഒരു കഴിവേ ...


ഫിലിം വരുന്ന വഴി

പ്രമോദ് എന്നോട് പറഞ്ഞു .."ഞാന്‍ ഒരു തീയറ്റര്‍ മുതലാളിയെ പോയിക്കണ്ടു .അവര്‍ ലെന്‍സും കുറെ ഫിലിമും തരും . ഇരുപതു രൂപ ചെലവു വരും ..ഞാന്‍ ആതുക കൊടുത്തു ..അന്ന് ഇരുപതു രൂപ ഒരു വലിയ തുകയാണ് . പിന്നിട് രണ്ടു ദിവസം പ്രമോദിനെ കണ്ടില്ല ..


അവന്‍ മുങ്ങിയോ ?


ഇല്ല ..മൂന്നാം ദിവസം പൊങ്ങി ..പാവം . ഫിലിം തേടി അലയുക ആയിരുന്നു ..ലെന്‍സ്‌ കിട്ടിയില്ല " കുഴപ്പം ഇല്ല ബള്‍ബിന്റെ മുന്നില്‍ കത്തിച്ചു പിടിച്ചാലും ഫിലിം കാണാം " അവന്‍ പറഞ്ഞു .


"ഫിലിം കിട്ടിയോ?"
എന്‍റെ ചോദ്യം
"കിട്ടി ..പക്ഷെ ഒരു കുഴപ്പം ഉണ്ട് "

എന്താ ?
..

ഫിലിം കണ്ടപ്പോള്‍

"ശകലം കുഴപ്പം പിടിച്ച ഫിലിം ആയതിനാല്‍ അടുത്തുള്ള പാടത്ത് കുഴിച്ചിട്ടിരിക്കുന്നു .നീ വാ എടുത്തു തരാം "

അങ്ങനെ വയലില്‍ പോയി അവന്‍ കുഴിച്ച് ഇട്ട സാധനം എന്നെ കാണിച്ചു..ഹോ ..ഭീകരം ആയിരുന്നു

ഒരു വലിയമ്മൂമ്മേടെ കണം കാലുകള്‍ !!!
ഞാന്‍ പേടിച്ചു പോയി ..ഇതെങ്ങനെ ഓടിക്കും? അവന്‍ കരഞ്ഞു "ഞാന്‍ അകെ തപ്പി .. തീയറ്ററില്‍ വെട്ടിക്കളഞ്ഞസാധനം ഞാന്‍ വളരെ പാടുപെട്ടു അടിച്ചു മാറ്റിക്കൊണ്ട് വന്നതാണ് .. വേറെ ഇല്ല ..വേണ്ട എങ്കില്‍ തിരിച്ചുകൊടുക്കാം " പാവം ..എനിക്ക് സഹതാപം തോന്നി.. ഞാന്‍ അപകട സംഭവവും കൊണ്ട് നമ്മുടെ തീയറ്ററില്‍ പോയി ... അന്ന് ഉച്ചയ്ക്ക് ആദ്യകളി ..ധ്രുവം!!!



വിശ്വ വിഖ്യാതം ആയ ഒരു ഷോ ആരംഭിക്കുന്നു




പെണ്‍ പിള്ളാരെല്ലാം വന്നു .അകത്തു കയറ്റി ഇരുത്തി . പ്രമോദും വന്നു . കാരണം അവന്റെ ചേച്ചിമാര്‍ രണ്ടു പേര് അകത്തു ഇരിപ്പുണ്ട് .."ധ്രുവം കാണാന്‍ !!"

ഞങ്ങള്‍ ബള്‍ബ്‌ കത്തിച്ചു
ഇനി പൂജ
ചന്ദനത്തിരി ഒക്കെ കത്തിച്ചു അപകടകരം ആയ ഫിലിം മൊത്തം ഒന്ന് ഉഴിഞ്ഞു .."കണം കാലില്‍ " പുഷ്പങ്ങള്‍ അര്‍പ്പിച്ചു..സ്വാഹാ

പടം ഇപ്പോള്‍ തുടങ്ങും
എന്‍റെ ഗംഭീരമായ അനൌണ്സ്മെന്‍റ്
"മാന്യരേ ധ്രുവം..ഇതാ അങ്ങോട്ട്‌ നോക്ക് ധ്രുവം "

അങ്ങനെ പടം തുടങ്ങി
പക്ഷെ മുണ്ടില്‍ തെളിഞ്ഞത് ഫില മെന്‍റ് ..!!!
ഒരു ചന്ദ്രക്കല പോലെ വലിയ മുട്ടന്‍ ഫില മെന്‍റ് ..!!
ഞങ്ങള്‍ ഫിലിം കറക്കി നോക്കി .. നോ ഫലം...
ഇനി ചന്ദ്രക്കലയുടെ അകത്തു എങ്ങാന്‍ മമൂട്ടിയുടെ മോന്ത വരുന്നുണ്ടോ .. ഇല്ല

ഈശ്വരാ ... ധ്രുവം പോയിട്ട് വല്യ മ്മൂമ്മേടെ കണം കാല്‍ എങ്കിലും ഒന്ന് കണ്ടിരുന്നേല്‍ ...

അകത്തു പെണ്ണുങ്ങള്‍ കൂവാന്‍ തുടങ്ങി .. എനിക്ക് ദേഷ്യം വന്നു
പ്രമോദിനെ നോക്കി ..കൊല്ലുന്ന നോട്ടം ..
അവന്‍ വളിച്ച ഒരു ചിരി ...
ഞാന്‍ പ്രൊജക്ടര്‍ എടുത്തു വീശി.. ബള്‍ബ്‌ ഊരി വന്നു എന്‍റെ കൈയില്‍ കൊണ്ടു .. പാട് സുഖമുള്ളഓര്‍മയായി ഇപ്പോളും കൈയില്‍

Read more...

കൂടോത്ര സ്മരണകള്‍ !!!

Sunday, January 17, 2010

പഠിക്കുന്ന കാലത്ത് സ്കൂളിലെ അറിയപ്പെടുന്ന കൂടോത്രക്കാരന്‍ ആയിരുന്നു ഞാന്‍ .. കൂടെ പഠിക്കുന്ന പെണ്‍പിള്ളാരുടെ ചെറിയ മനസിലെ വലിയ വേദനകള്‍ ഞാന്‍ അല്ലാതെ ആര് അറിയാന്‍ ..കണ്ണിരോടെ അവര്‍ അത്പറയുമ്പോള്‍ എനിക്കും വിഷമം ആകും..പിറ്റേന്ന് തന്നെ ഞാന്‍ അവര്‍ക്ക് കൂടോത്രം ശരിയാക്കി കൊടുക്കുംഅവര്‍ അത് കൊണ്ട് പോയി കുഴിച്ചിടും . കൂടോത്രം കൊണ്ട് രക്ഷപെട്ട പിള്ളാര്‍ അനവധിയാണ് .


ആദ്യത്തെ കൂടോത്രം




എന്റെ കൂടോത്ര യാത്രകള്‍ ആരംഭിക്കുന്നത് ഒരു കൂട്ടുകാരന് എതിരെയാണ് . ആറാം ക്ലാസില്‍ ഞാന്‍ എഴുതിയകഥ സിനിമ കോപ്പി അടിയെന്നു പറഞ്ഞ അവന്റെ ബാഗില്‍ ഞാന്‍ കൂടോത്രം വെച്ച് അവനെ പരീക്ഷയില്‍തോല്‍പ്പിച്ചു

കുഞ്ഞു കുഞ്ഞു കൂടോത്രങ്ങള്‍



പത്തു ദിവസം ക്ലാസില്‍ പോകാതെ കള്ളം അടിച്ചു വീട്ടില്‍ നിന്നതിനു എന്റെ ആരാധികമാരുടെ മുന്നില്‍ വെച്ച്വഴക്ക് പറഞ്ഞു നാണം കെടുത്തിയ ടീച്ചര്‍ ..കൊടുത്തു ഞാന്‍ ഒരു കൂടോത്രം ... മൂന്നുമാസം അവധിയില്‍പിന്നിട് അറിഞ്ഞു ..പ്രസവ അവധി ആണെന്ന് !!! ..




ക്ലാസ്സില്‍ സംസാരിച്ചതിന് ക്ലാസ്സ്‌ ലീടെറും എന്റെ കൂടോത്ര ആരാധികയും ആയ പെണ്ണ് എന്റെ പേര് എഴുതിവെച്ച അടി വാങ്ങി തന്നു... അതിനും വെച്ചു കൂടോതരം.ഇതേ പെണ്ണ് വീട്ടില്‍ പാല് കൊണ്ട് വരുമ്പോള്‍ പാല്പാത്രത്തില്‍ ഭസ്മം ജപിച്ചു കൊടുത്തു.പെണ്ണ് പഠനം നിര്‍ത്തി .കെട്ടിച്ചു വിട്ടു !!!


ബയോളജി പരീക്ഷയില്‍ മാര്‍ക്ക് കുറച്ച സാറിന് കൊടുത്തു കൂടോത്രം.സ്ഥലം മാറ്റിയില്ലേ പൊന്നു സാറെ ?


ഇമ്മിണി വലിയ ഒരു കൂടോത്രത്തിന്റെ കഥ


എന്റെ കൂടോത്ര സ്മരണകളില്‍ ഞാന്‍ എന്നും അഭിമാനത്തോടെ ഓര്‍ക്കും സംഭവം ... പഠിച്ച സ്കൂളിനു ഒന്നടങ്കം ഒരു പണി ..ഹോ കുളിര് കോരുന്നു ...

അന്ന് എന്റെ പ്രതാപ കാലം .ചിത്ര രചനയിലും സാഹിത്യ മത്സരങ്ങളിലും ജില്ലമത്സരങ്ങള്‍ക്ക് ഞാന്‍ മാത്രമേ പോകാന്‍ പാടുള്ളൂ.അത് ഞാന്‍ ഉണ്ടാക്കിയ അലിഖിത നിയമം .. എന്റെ അഹങ്കാരത്തിലും താന്‍ പോരിമയിലും അസൂയ മൂത്ത ചില അധ്യാപികമാര്‍ എനിക്കിട്ടു പണി വെച്ചു..അക്കൊല്ലം ഞാന്‍ ഔട്ട്‌ !!! എനിക്കെട്ട ആദ്യ പ്രഹരം.അടങ്ങിയിരിക്കുമോ ഞാന്‍ ..പരസ്യമായി പ്രചരണം അഴിച്ചു വിട്ടു ..അസൂയക്കാരുടെ പേര് വെച്ചു പ്രചരണം .. സബ് ജില്ലയിലേക്ക് ആദ്യമായി ഞാന്‍ ഇല്ലാതെ എന്റെ സ്കൂള്‍ ... മറ്റുള്ളവര്‍ക്കും പോകണ്ടേ ..എല്ലാ കൊല്ലവും ഒരാള്‍ പോയാല്‍ ശരി ആകില്ല എന്ന് ന്യായം .... ഞാന്‍ കാണുന്നവരോട് എല്ലാം പറഞ്ഞു..പിന്നെ ഇതും പറഞ്ഞു.."കൂടോത്രം ഞാന്‍ വെയ്ക്ക്കും നോക്കിക്കോ "



കൊല്ലം ആദ്യമായി ഞങ്ങളുടെ സ്കൂളിന്റെ നാടകം സംസ്ഥാന തലത്തില്‍ എത്തി. ഒരു നാട് മുഴുവന്‍ അഭിമാനം കൊണ്ട നിമിഷം ... ഞാന്‍ മാത്രം കരഞ്ഞു തളര്‍ന്നു.ക്ലാസ്സില്‍ വരുന്ന അധ്യാപികമാര്‍ കളിയാക്കി ." നീ ഇല്ലാത്തതു കൊണ്ട് സ്കൂളിനു പുണ്യം .."

പെണ്‍കുട്യോള്‍ അടക്കം പറഞ്ഞു " കൂടോത്രം വെച്ചിട്ടും ഫലം ഇല്ല "



എന്റെ കുഞ്ഞു മനസു വിങ്ങി ... കത്തിച്ചു വെച്ച വിളക്കിനു മുന്നില്‍ അവധി എടുത്തിരുന്നു കൂടോത്രം..ഒരു നാട് മുഴുവന്‍ സ്കൂളിന്റെ വിജയത്തിനായി ... ഞാന്‍ ഇല്ലത്തെ തേവാര പുരയില്‍ ... "നാടകം പൊളിഞ്ഞു പോണേ" എന്ന പ്രാര്‍ത്ഥന മാത്രം




ഒടുവില്‍ ദിനം വന്നു... നാടകക്കാര്‍ രാവിലെ വടക്കന്‍ ജില്ലയിലേക്ക് പോയി .മത്സരിക്കാന്‍ .സ്കൂളിനു സമ്മാനം കിട്ടുന്ന വിവരം അറിയാന്‍ ആകാംഷയോടെ ക്ലാസ്സില്‍ കുട്ടികളും അധ്യാപികമാരും.. പൊളിച്ചടുക്കാന്‍ ഞാനും ... ഒടുവില്‍ എന്റെ കാത്തിരിപ്പിന് വിരാമം ആയി എന്റെ മനസിനു കുളിര്‍ ആയി വാര്‍ത്ത‍ വന്നു " ഞങ്ങളുടെ നാടകം അവതരിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കാസറ്റ് കുരുങ്ങി ഓഡിയോ നിലച്ചു ...നാടകം ഔട്ട്‌ ആയി ....!!!


ദിവസം ഞാന്‍ സന്തോഷിച്ച സന്തോഷം പറഞ്ഞു മനസിലാക്കാന്‍ പറ്റില്ല..അത് ആഘോഷിച്ചത് ആകട്ടെ എന്റെ കൂടോത്രവിശ്വാസികള്‍ ആയ കൂട്ടുകാരികളോട് ഒപ്പവും

Read more...

Tuesday, January 12, 2010

തെക്ക് നിന്ന് ഒരു കലാ കൌമുദിയും വടക്ക് നിന്ന് ഒരു മാതൃ ഭൂമിയും സാഹിത്യം എന്ത് എന്ന് നിര്‍വചിക്കുന്ന ഒരു കാലത്തിലൂടെ കടന്നു പോയിട്ടുണ്ട് കേരളം.. ഈ പേര് അച്ചടിച്ച്‌ വരാന്‍ ആയി മാത്രം തങ്ങളുടെ രചനാ വൈഭവത്തെ വഴി തിരിച്ചു വിട്ട ഒരു പുതു തലമുറ നമുക്ക് ഉണ്ടായിരുന്നു .ഒരു പുതു രചനാ ശൈലിക്ക് അടിത്തറ പാകി എന്നത് നല്ല കാര്യം .അതില്‍ ഉപരി ആയി എന്തെങ്ങിലും ഉണ്ടായിട്ടുണ്ടോ എന്നതൊക്കെ ചിന്ത വിഷയങ്ങള്‍ ആണ് ..അത് അവിടെ നില്‍ക്കട്ടെ നമുക്ക് ഉത്തരാധുനികതയില്‍ കൈ വെച്ച് കളിക്കാം

ഉത്തരാധുനികത എന്ന് ഒന്നുണ്ടോ ?

കയ്യാല പുറത്തെ തേങ്ങ പോലെ കവി ഭാവന മാത്രമല്ലെ അത്?
അല്ലെങ്കില്‍ ഉദര പൂരണ അര്‍ഥം ഏതോ വിരുതന്‍ അടിച്ചിറക്കിയ ഒന്നാം തരം കാപ്ഷന്‍ ?

ഉത്തര ആധുനികതെയെ കുറിച്ച് ചോദ്യം ഉന്നയിക്കുമ്പോള്‍ ഇവിടുത്തെ സാഹിത്യ ജംബൂകങ്ങള്‍ പാശ്ചാത്യ ലോകത്ത് ഉണ്ടായ മാറ്റങ്ങളെകുറിച്ച് ഗീര്‍വാണം അടിച്ചുവിടുന്നു സായിപ്പിന്റെ കാര്യം എന്തിനു ഇവിടെ പറയുന്നു ?
ഈ ഉത്തര ആധുനികതിലെക്ക് ചേക്കേറാന്‍ മലയാളിയെ പ്രേരിപ്പിച്ചത് എന്താണ് ? ഇതിനു മാത്രം എന്ത് വിപ്ലവം ആണ് മലയാളത്തില്‍ നടന്നത്?
ഇതിനു ഒക്കെ ഉത്തരം തേടുമ്പോള്‍ യഥാര്‍ത്ഥ ചിത്രം വ്യക്തമാകും ...

ശൈലിയുടെ ഉല്പത്തി

മോഡേണിസം ഒക്കെ മലയാളത്തില്‍ കടന്നു വരുന്നത് അതി നിഗൂഡം ആയ ചില അജണ്ടകളുടെ ഭാഗം ആയിട്ടാണ് . ശൈലി എന്നത് ഈ രചനാ സങ്കേതത്തിനു അന്യമാണ് . ആത്മാവ് ഉണ്ടെങ്കിലെ ശൈലി ഉണ്ടാകൂ ..ഉത്തരാധുനികതയ്ക്ക്‌ ആത്മാവ് ഇല്ല എന്നെ നിഗമനത്തില്‍ എത്തുകയാണോ ലേഖകന്‍?

യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നത് ?

ശരിക്കും പറഞ്ഞാല്‍ ഒരു പാതിരാ കൊലപാതകം ആണ് നടന്നത്
ചില നിഗൂഡ താത്പര്യ ക്കാരുടെ ആശയങ്ങള്‍ക്ക് പ്രാചീന കേരളീയന്റെ പ്രബുദ്ധമായ മനസിന്റെ ഏഴയലത്ത് പോലും എത്താന്‍ ഉള്ള കെല്പ് ഇല്ലായിരുന്നു ..അവര്‍ ആശയ പ്രചാരണത്തിന് വേണ്ടി ചില പാശ്ചാത്യ കൃതികള്‍ തര്‍ജമ ചെയ്തു . അവര്‍ക്ക് തോന്നും പടി..ഈ രചനകള്‍ തിക്തകം കഷായം കുടിക്കുന്നത് പോലെ മലയാളിയെ കുടിപ്പിച്ചു.അത് കുടിച്ച മലയാളി വാള് വെച്ചു ..അതാണ് ഈ ഉത്തരാധുനിക മലയാള സാഹിത്യം ..ഇന്നും വാള് വെച്ചു കൊണ്ടേ ഇരിക്കുന്നു ... ഈ തര്‍ജമ സാഹിത്യം ആണ് ഉത്തരാധുനികത എന്നാ പേരില്‍ പ്രചരിക്കുന്നതും മലയാള സാഹിത്യ തറവാടിന്റെ ഏഴയലത്ത് എത്താന്‍ യോഗ്യത ഇല്ലാത്തവര്‍ ആനുകാലികങ്ങളില്‍ പടച്ചു വിടുന്നതും .ഇതൊക്കെ കേവലം നിഗൂഡമായ ആശയം പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ള ചിലരുടെ ശ്രമം ആണ്.ആരൊക്കെ എന്ന് ഇപ്പോള്‍ പറയുന്നില്ല .അത് പറയേണ്ടപ്പോള്‍ പറഞ്ഞോളാം .

എന്തിനിങ്ങനെ അപ്രിയം വിളിച്ചു പറയുന്നു?

എനിക്കും ഉണ്ട് ചില നിഗൂഡ ലക് ഷ്യങ്ങള്‍ ... ഒരു സാഹിത്യ കാരന് അത്യാവശ്യം വേണ്ടത് എന്ന് ഞാന്‍ കരുതുന്ന ചില ലക് ഷ്യങ്ങള്‍ .. ലക്‌ഷ്യം നന്നാകണം എന്നാലെ മാര്‍ഗം നന്നാകൂ ... നില നില്‍പ്പിനു വേണ്ടി തണല്‍ തേടുന്ന സാഹിത്യ കാരന്‍ മാരോട് സംയമനം പുലര്‍ത്തേണ്ട ആവശ്യം എനിക്കില്ല ...ഞാന്‍ പറഞ്ഞു വന്നത് മനസിലായോ വെറും തര്‍ജമ സാഹിത്യം മാത്രമാണ് ഉത്തരാധുനിക രചനകള്‍

ആധുനിക മലയാള സാഹിത്യത്തിന്റെ നിലവാര തകര്‍ച്ചയെ പറ്റി തന്നെ
പരിതാപകരം ആണ് കാര്യങ്ങള്‍..മനോ മോഹനന്‍ സിംഹം കരാര്‍ ഒപ്പിട്ടാല്‍ ഉടന്‍ എഴുതും ഇവിടുത്തെ സാഹിത്യ ജംബൂകങ്ങള്‍..അല്ലേല്‍ മിണ്ടില്ല ... ഇതിനെ സാഹിത്യം എന്നല്ല പറയേണ്ടത്."ആധാരം എഴുത്ത് " എന്നാണ്... വെണ്ടെര്‍ അല്ലെങ്കില്‍ എഴുത്തുകാരന്‍ എന്ന പേരില്‍ ആണ് ഇവന്‍മാരെ വിളിക്കേണ്ടത് ..


പാടുന്ന പിശാച്


ഇതെഴുതിയ കവി മദ്രാസില്‍ ഇരുന്നാണ് കൃതി പൂര്‍ത്തി ആക്കിയത്.കവിക്കറിയാം കേരളം ഇങ്ങനെ ഒക്കെ ആണെന്ന്.ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെ. മലയാളികള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കൃതിയാണ് പാടുന്ന പിശാച്ഒക്കെ .ചില അപ്രിയ സത്യങ്ങള്‍ മറക്കുന്നതല്ലേ നല്ലത് അല്ലെ ..

ചില രചനാ വികൃതികള്‍

ചില മാസികകളില്‍ അച്ചടിച്ച്‌ വരാന്‍ ചില വരികളുടെ മുകളില്‍ അടയാളം ഇട്ടു താഴെ അര്‍ഥം കൊടുക്കണം.. എത്ര വിശദീകരണം കൊടുക്കുന്നുവോ അത്രയും പ്രസിദ്ദികരണ സാധ്യത ഏറും .. ഒരു നല്ല കൃതി മലയാളിക്ക്മനസിലാക്കാന്‍ വിശദീകരണം വേണം എന്ന ഗതികേട്.. ഇത് രചനാ തന്ത്രം മാത്രമാണ് ...
മലയാള സാഹിത്യം വളരുമോ?


വലിയ പാടാണ്.മലയാള സാഹിത്യത്തിന്റെ സ്കോപ് മറു നാടുകളില്‍ കായ്ക്കുന്ന കള്ള പണത്തില്‍ ആണ് .നട്ടെല്ല് ഉള്ളവന്മാര്‍ ഇല്ല ..എങ്ങനെ എങ്കിലും കൃതി അടിച്ചു വരാന്‍ നെട്ടോട്ടം ഓടുന്നു . സാഹിത്യ കാരന്‍ മാരുടെ കൈയില്‍ മലയാള സാഹിത്യം സുരക്ഷിതമല്ല.. പ്രതീക്ഷ ഉള്ള ഒരു എഴുത്തുകാരന്‍ പോലും യുവ തലമുറയില്‍ ഇല്ല..സ്വയം പ്രതീക്ഷ കാണും .ഞാന്‍ പറഞ്ഞത് വായനക്കാരുടെ കാര്യം ആണ്



Read more...

കവിതാ വഴിയില്‍

മലയാള യുവകവികളില്‍ പ്രമുഖനായ ശങ്കരന്‍ നമ്പൂതിരിയുടെ കവിതകള്‍ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ഒരു തലമുറയുടെ ആവശ്യത്തിലേക്ക് ആണ് ഈ ചുവടു വെയ്പ്പുകള്‍..ഈ വരികളില്‍ നിങ്ങള്ക്ക് കാണാം നിത്യമായ സത്യത്തിന്‍ മിന്നലാട്ടം ..വര്‍ഗീയതയ്കും കള്ള പണത്തിനും എതിരെ രാഷ്ട്രീയ ചൂഷകര്‍ക്കെതിരെ തൂലിക പടവാള്‍ ആക്കുന്ന യുവ കവിക്ക് ആശംസകള്‍

  © Blogger template Brownium by Ourblogtemplates.com 2009

Back to TOP