Photobucket

വിശ്വ രൂപ ദര്‍ശനം ബില്‍ കുല്‍ ഫ്രീ !!!

കൂടോത്ര സ്മരണകള്‍ !!!

Sunday, January 17, 2010

പഠിക്കുന്ന കാലത്ത് സ്കൂളിലെ അറിയപ്പെടുന്ന കൂടോത്രക്കാരന്‍ ആയിരുന്നു ഞാന്‍ .. കൂടെ പഠിക്കുന്ന പെണ്‍പിള്ളാരുടെ ചെറിയ മനസിലെ വലിയ വേദനകള്‍ ഞാന്‍ അല്ലാതെ ആര് അറിയാന്‍ ..കണ്ണിരോടെ അവര്‍ അത്പറയുമ്പോള്‍ എനിക്കും വിഷമം ആകും..പിറ്റേന്ന് തന്നെ ഞാന്‍ അവര്‍ക്ക് കൂടോത്രം ശരിയാക്കി കൊടുക്കുംഅവര്‍ അത് കൊണ്ട് പോയി കുഴിച്ചിടും . കൂടോത്രം കൊണ്ട് രക്ഷപെട്ട പിള്ളാര്‍ അനവധിയാണ് .


ആദ്യത്തെ കൂടോത്രം




എന്റെ കൂടോത്ര യാത്രകള്‍ ആരംഭിക്കുന്നത് ഒരു കൂട്ടുകാരന് എതിരെയാണ് . ആറാം ക്ലാസില്‍ ഞാന്‍ എഴുതിയകഥ സിനിമ കോപ്പി അടിയെന്നു പറഞ്ഞ അവന്റെ ബാഗില്‍ ഞാന്‍ കൂടോത്രം വെച്ച് അവനെ പരീക്ഷയില്‍തോല്‍പ്പിച്ചു

കുഞ്ഞു കുഞ്ഞു കൂടോത്രങ്ങള്‍



പത്തു ദിവസം ക്ലാസില്‍ പോകാതെ കള്ളം അടിച്ചു വീട്ടില്‍ നിന്നതിനു എന്റെ ആരാധികമാരുടെ മുന്നില്‍ വെച്ച്വഴക്ക് പറഞ്ഞു നാണം കെടുത്തിയ ടീച്ചര്‍ ..കൊടുത്തു ഞാന്‍ ഒരു കൂടോത്രം ... മൂന്നുമാസം അവധിയില്‍പിന്നിട് അറിഞ്ഞു ..പ്രസവ അവധി ആണെന്ന് !!! ..




ക്ലാസ്സില്‍ സംസാരിച്ചതിന് ക്ലാസ്സ്‌ ലീടെറും എന്റെ കൂടോത്ര ആരാധികയും ആയ പെണ്ണ് എന്റെ പേര് എഴുതിവെച്ച അടി വാങ്ങി തന്നു... അതിനും വെച്ചു കൂടോതരം.ഇതേ പെണ്ണ് വീട്ടില്‍ പാല് കൊണ്ട് വരുമ്പോള്‍ പാല്പാത്രത്തില്‍ ഭസ്മം ജപിച്ചു കൊടുത്തു.പെണ്ണ് പഠനം നിര്‍ത്തി .കെട്ടിച്ചു വിട്ടു !!!


ബയോളജി പരീക്ഷയില്‍ മാര്‍ക്ക് കുറച്ച സാറിന് കൊടുത്തു കൂടോത്രം.സ്ഥലം മാറ്റിയില്ലേ പൊന്നു സാറെ ?


ഇമ്മിണി വലിയ ഒരു കൂടോത്രത്തിന്റെ കഥ


എന്റെ കൂടോത്ര സ്മരണകളില്‍ ഞാന്‍ എന്നും അഭിമാനത്തോടെ ഓര്‍ക്കും സംഭവം ... പഠിച്ച സ്കൂളിനു ഒന്നടങ്കം ഒരു പണി ..ഹോ കുളിര് കോരുന്നു ...

അന്ന് എന്റെ പ്രതാപ കാലം .ചിത്ര രചനയിലും സാഹിത്യ മത്സരങ്ങളിലും ജില്ലമത്സരങ്ങള്‍ക്ക് ഞാന്‍ മാത്രമേ പോകാന്‍ പാടുള്ളൂ.അത് ഞാന്‍ ഉണ്ടാക്കിയ അലിഖിത നിയമം .. എന്റെ അഹങ്കാരത്തിലും താന്‍ പോരിമയിലും അസൂയ മൂത്ത ചില അധ്യാപികമാര്‍ എനിക്കിട്ടു പണി വെച്ചു..അക്കൊല്ലം ഞാന്‍ ഔട്ട്‌ !!! എനിക്കെട്ട ആദ്യ പ്രഹരം.അടങ്ങിയിരിക്കുമോ ഞാന്‍ ..പരസ്യമായി പ്രചരണം അഴിച്ചു വിട്ടു ..അസൂയക്കാരുടെ പേര് വെച്ചു പ്രചരണം .. സബ് ജില്ലയിലേക്ക് ആദ്യമായി ഞാന്‍ ഇല്ലാതെ എന്റെ സ്കൂള്‍ ... മറ്റുള്ളവര്‍ക്കും പോകണ്ടേ ..എല്ലാ കൊല്ലവും ഒരാള്‍ പോയാല്‍ ശരി ആകില്ല എന്ന് ന്യായം .... ഞാന്‍ കാണുന്നവരോട് എല്ലാം പറഞ്ഞു..പിന്നെ ഇതും പറഞ്ഞു.."കൂടോത്രം ഞാന്‍ വെയ്ക്ക്കും നോക്കിക്കോ "



കൊല്ലം ആദ്യമായി ഞങ്ങളുടെ സ്കൂളിന്റെ നാടകം സംസ്ഥാന തലത്തില്‍ എത്തി. ഒരു നാട് മുഴുവന്‍ അഭിമാനം കൊണ്ട നിമിഷം ... ഞാന്‍ മാത്രം കരഞ്ഞു തളര്‍ന്നു.ക്ലാസ്സില്‍ വരുന്ന അധ്യാപികമാര്‍ കളിയാക്കി ." നീ ഇല്ലാത്തതു കൊണ്ട് സ്കൂളിനു പുണ്യം .."

പെണ്‍കുട്യോള്‍ അടക്കം പറഞ്ഞു " കൂടോത്രം വെച്ചിട്ടും ഫലം ഇല്ല "



എന്റെ കുഞ്ഞു മനസു വിങ്ങി ... കത്തിച്ചു വെച്ച വിളക്കിനു മുന്നില്‍ അവധി എടുത്തിരുന്നു കൂടോത്രം..ഒരു നാട് മുഴുവന്‍ സ്കൂളിന്റെ വിജയത്തിനായി ... ഞാന്‍ ഇല്ലത്തെ തേവാര പുരയില്‍ ... "നാടകം പൊളിഞ്ഞു പോണേ" എന്ന പ്രാര്‍ത്ഥന മാത്രം




ഒടുവില്‍ ദിനം വന്നു... നാടകക്കാര്‍ രാവിലെ വടക്കന്‍ ജില്ലയിലേക്ക് പോയി .മത്സരിക്കാന്‍ .സ്കൂളിനു സമ്മാനം കിട്ടുന്ന വിവരം അറിയാന്‍ ആകാംഷയോടെ ക്ലാസ്സില്‍ കുട്ടികളും അധ്യാപികമാരും.. പൊളിച്ചടുക്കാന്‍ ഞാനും ... ഒടുവില്‍ എന്റെ കാത്തിരിപ്പിന് വിരാമം ആയി എന്റെ മനസിനു കുളിര്‍ ആയി വാര്‍ത്ത‍ വന്നു " ഞങ്ങളുടെ നാടകം അവതരിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കാസറ്റ് കുരുങ്ങി ഓഡിയോ നിലച്ചു ...നാടകം ഔട്ട്‌ ആയി ....!!!


ദിവസം ഞാന്‍ സന്തോഷിച്ച സന്തോഷം പറഞ്ഞു മനസിലാക്കാന്‍ പറ്റില്ല..അത് ആഘോഷിച്ചത് ആകട്ടെ എന്റെ കൂടോത്രവിശ്വാസികള്‍ ആയ കൂട്ടുകാരികളോട് ഒപ്പവും

3 comments:

ജിജി വി തോമസ്... January 21, 2010 at 12:37 AM  

കൂടോത്രക്കാരാ നന്നായി എഴുതിയിരിക്കുന്നു....അവതരണത്തിലെ ആകര്‍ഷണീയത മനസ്സിനെ സ്പര്‍ശിച്ചു..വളരെ നന്നായിരിക്കുന്നു..
ഇങ്ങനെ ഒരു കമന്റ്‌ ഇട്ടില്ലേല്‍ എനിക്കും കൂടോത്രം വയ്കുമോനൊരു ഭയം ഇല്ലാതില്ല...!!
ആശംസകൾ!

ഒരു അപരിചിതനായ സുഹുരുത്...!!!

Anonymous,  January 21, 2010 at 12:14 PM  

കൂടോത്രം, വളരെ നന്നായിരിക്കുന്നു .....മനോഹരമായ എഴുത്ത്,എഴുതിക്കൊണ്ടേയിരിക്കൂ.
ദൈവാനുഗ്രഹം കൂടെയുണ്ടാവും....കൂടോത്രം വയ്കുമോനൊരു ഭയം എനിക്കില്ല!

Post a Comment

കവിതാ വഴിയില്‍

മലയാള യുവകവികളില്‍ പ്രമുഖനായ ശങ്കരന്‍ നമ്പൂതിരിയുടെ കവിതകള്‍ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ഒരു തലമുറയുടെ ആവശ്യത്തിലേക്ക് ആണ് ഈ ചുവടു വെയ്പ്പുകള്‍..ഈ വരികളില്‍ നിങ്ങള്ക്ക് കാണാം നിത്യമായ സത്യത്തിന്‍ മിന്നലാട്ടം ..വര്‍ഗീയതയ്കും കള്ള പണത്തിനും എതിരെ രാഷ്ട്രീയ ചൂഷകര്‍ക്കെതിരെ തൂലിക പടവാള്‍ ആക്കുന്ന യുവ കവിക്ക് ആശംസകള്‍

  © Blogger template Brownium by Ourblogtemplates.com 2009

Back to TOP