Photobucket

വിശ്വ രൂപ ദര്‍ശനം ബില്‍ കുല്‍ ഫ്രീ !!!

മുഖം ഇല്ലാത്ത സമ കാലീന കവിത

Sunday, February 14, 2010

ദര്‍ശന പരമായി സമ കാലിക കവിതയ്ക്ക് മുഖം നഷ്ടം ആകുന്നത് എവിടെയാണ് ? രൂപ ഘടനയില്‍ സ്വാതന്ത്ര്യം വിളിച്ചു ഓതുക എന്നതിനും അപ്പുറം ശൈലീ പരം ആയ ഔന്നത്യത്തിലേക്ക് കാല്‍ ഊന്നുവാന്‍ മലയാള കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ടോ ?മലയാള കവിതയുടെ ആര്‍ജവം ഉള്‍ കൊള്ളാന്‍ സമ കാലിക കവികള്‍ക്ക് ആയിട്ടുണ്ടോ ..ഇതിലേക്കുള്ള ഒരു സമഗ്ര വീക്ഷണം ആണ് ഈ ലേഖനം ...


ഇതാ ഒരു കവിത


വര ...
വരച്ചവന്‍ ദൈവം ....
കിഴക്കോട്ടു വൃത്തം
വടക്ക് ചതുരം
നടുക്ക വട്ട പൂജ്യം
ചക്ക
മാങ്ങ
തണ്ണി മത്തന്‍
അവുലോസ് പൊടി....
ഇത് പല ചരക്കു കടയിലെ കുറിപ്പടി അല്ല
കവിതയാണ്
ഒന്നാന്തരം കവിതയത്രേ
ഇനി ഇത് പാഠ പുസ്തകം ആക്കും
ഇവരും കവികള്‍ അത്രേ !!!



കവിതയ്ക്ക് രൂപം ഉണ്ടോ


കവിതയ്ക്ക് മാത്രം അല്ല രായമ്മയ്ക്കും,തംകമ്മയ്യ്കും ,പംകജാക്ഷിക്കും ഒക്കെ രൂപവും ഭാവവും ഉണ്ട്







പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തം എന്നിഹ ചൊല്‍ വത് ..
തോതില്‍ തന്നെ വരും കവിത ..അതാണ്‌ കവിത ..



അലങ്കാരങ്ങള്‍



ഒരു കാവ്യ ശില്‍പ്പത്തെ അണിയിച്ചു ഒരുക്കുന്നതില്‍ അലങ്കാരങ്ങള്‍ക്കു അതീവ പ്രാധാന്യം ഉണ്ട് ..ഉപമയും ഉത്പ്രേക്ഷയും അതിശയോക്തി ,അനന്വയം ,അപഹ്നുതി ,ഉപമേയോപമ ,ഉല്ലേഖം ,ദീപകം ,ദൃഷ്ടാന്തം ,ഭ്രാന്തിമാന്‍ ,രൂപകം ,വിരോധാഭാസം വ്യതിരേകം ,ശ്ലേഷം തുടങ്ങിയ അലങ്കാരങ്ങളും ഒക്കെ അതിന്റേതായ രീതിയില്‍ സമന്വയിപ്പിക്കുമ്പോള്‍ കാവ്യ ശില്പത്തിന് മിഴിവേറും


ഇതൊന്നും ഇല്ലെങ്കില്‍ കവിതയാകില്ലേ



സ്ത്രീയെ സ്ത്രീ ആയും പുരുഷനെ പുരുഷന്‍ ആയും സമൂഹം കാണുന്നത് അവരില്‍ ദൈവം കെട്ടി തൂക്കി ഇട്ടിരിക്കുന്ന ചില സാമഗ്രികളുടെ അടിസ്ഥാനത്തിലാണ് .കവിതയെ കവിത ആക്കുന്നത് ഇങ്ങനെ കവി കെട്ടി തൂക്കി ഇടുന്ന അലങ്കാരം ആണ് ..അതില്ലാതെ കവിത ഇല്ല


നാക്ക് കൊണ്ടു കോണകം ഉടുക്കുന്ന സമ കാലിക കവികള്‍


മലയാള കവിതയ്ക്ക് ഒരു ചരിത്രം ഉണ്ട് .വൃത്തവും ഈണവും താളവും അലംകാരവും ഒക്കെ ചേര്‍ത്ത് തന്നെ അര്‍ത്ഥ സം പുഷ്ടം ആയ കവിതകള്‍ രചിച്ച മഹാ രഥന്‍ മാര്‍ ഉണ്ട് ..അവര്‍ക്ക് ഒന്നും വിവരം ഇല്ല എന്ന് പറയുന്ന വാദത്തോട് ലേഖകന് യോജിപ്പ് ഇല്ല ..
മലയാള സാഹിത്യത്തിലെ വിപ്ലവം ആണ് ആധുനിക കവിതകള്‍ എന്നതിനോടും കവി യോജിക്കുന്നില്ല .എവിടെയോ കിടന്ന മര തലയന്‍ മാരും കവയത്രീ പൂതനകളും തര്‍ജമ സാഹിത്യവും എഴുതി വായിട്ടു അലച്ചു നടക്കുന്നു എന്നാ വാദത്തിനാണ് പ്രസക്തി കൂടുതല്‍ . മലയാള കവിതയെ കുറിച്ച് പറയുമ്പോള്‍ ഷെല്ലിയെയും,കീട്സിനെയും പ്രതി പാദിക്കുന്ന മര്‍ക്കടന്‍ മാര്‍ ...

ഇതിനെ ഇവിടെ പ്രോത്സാഹിപ്പിക്കുന്നത് ആര്



തീര്‍ച്ച ആയും ഇത് കവിയുടെ കുറ്റം അല്ല .കവിക്ക്‌ അനുകൂലം ആയ സാഹചര്യം ഒരുക്കി കൊടുക്കേണ്ടത് മാധ്യമങ്ങളുടെ ചുമതല ആണ്
ആനുകാലികങ്ങളുടെ ചുമതല ആണ് അപ്പോള്‍ ആരാണ് കള്ളന്‍ .. മനസ്സില്‍ ആയില്ലേ..പത്രാധിപര്‍ !!! കേരളത്തിലെ എല്ലാ ആനു കാലികങ്ങള്‍ക്കും ദുരൂഹം ആയ ഒരു അജണ്ട ഉണ്ട് .ഒരു കൃതി അച്ചടിച്ച്‌ വരാന്‍ അവന്റെ മുന്നില്‍ മൂട് താങ്ങി നില്‍ക്കുന്നവര്‍ ആനു സമ കാലിക കവികള്‍ .. പത്രാധിപര്‍ പറയും "എഴുതെടാ ചക്ക " അയ്യോ എഴുതാമെ എന്ന് കവി .ഇങ്ങനെ ദുരൂഹം ആയി ഇവിടുത്തെ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍ ഫലമായി മലയാള കവിത ഈ കോലം ആയി .ഈ മാധ്യമങ്ങളുടെ ദുര്‍ ചെയ്തികള്‍ നിമിത്തമാണ് കവിതയുടെ മനോഹാരിത മുഴുവന്‍ പോയത് ..ഈ മാധ്യമങ്ങള്‍ ചെറുതും വലുതും ഉള്‍പ്പടെ എങ്ങനെ പ്രവര്‍ത്തിക്കുന്നതില്‍ ചില ദുരൂഹ ലകഷ്യങ്ങള്‍ ഉണ്ട് .


ഒന്ന് ഓര്‍ക്കുക


ശരി ആയ കവിത കാലാതി വര്‍ത്തി ആണ്."ഒറ്റ പത്തി യോട് ആയിരം ഉടലുകള്‍ ചുറ്റു പിണഞ്ഞ ഒരു മണി നാഗം പോലെ" അത് ആസ്വാദക മനസ്സില്‍ ചേര്‍ന്ന് കിടക്കും..ഈ ആധുനിക കോവര്‍ കഴുതകളുടെ ജല്‍പ്പനം -എത്ര രഹസ്യ പത്ര പ്രവര്‍ത്തകരോ ,ആനു കാലിക മരതലയന്‍ മാരോ പരിശ്രമിച്ചാലും അവര്‍ക്ക് മുന്നേ വിസ്മൃതിയിലേക്ക് പോകും..ഇത് തന്നെ ആനു കാലിക കവികള്‍ക്ക് കാലം ബാക്കി വെയ്ക്കുന്നതും

Read more...

Thursday, February 11, 2010

ഗുരു ഭക്തി


എന്‍റെ ജീവിതത്തിലെ ഏറ്റവും മൂല്യം ഉള്ള ഒരു വാക്ക് ആണ് അത് .
അങ്ങേ അറ്റം അഭിമാനത്തോടു കൂടി പറയട്ടെ ..


ഇന്നേ വരെ ആ വാക്കിനു കളങ്കം ഏല്‍പ്പിക്കുന്ന ഒരു പ്രവൃത്തിയും എന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല .
ഞാന്‍ ഒരു പ്രത്യേക വീക്ഷണ തലത്തില്‍ ആണ് ഗുരു ഭക്തിയെ കാണുന്നത് ..
ആ ബാല്യ കാലത്തില്‍ ഇത്രയും അടിയുറച്ച ഒരു വീക്ഷണം എങ്ങനെ ഉണ്ടായി
എന്ന് ഓര്‍ത്തു അത്ഭുതം തോന്നുന്നു .


പഠിക്കുന്ന കാല അളവില്‍ ഒരു പ്രത്യേക പരിഗണന എല്ലാ ക്ലാസ്സിലും കിട്ടിയിരുന്നു എനിക്ക്

മുടി ഒക്കെ ചീകി ദൈവ വിശ്വാസവും ആയി ക്ലാസ്സില്‍ വരുന്ന ഒരു കുട്ടി .
ശിഷ്യന്‍
എന്ന നിര്‍വചനവും ആയി ഏറെ കുറെ അടുത്ത് നിന്നത് കൊണ്ട് ആകാം ഒരു ശ്രദ്ദേയ കഥാ പാത്രം തന്നെ ആയിരുന്നു പോറ്റി കുട്ടി .


ഒരു പരിഗണനയില്‍ തന്നെ ആണ് ഞാന്‍ ഹൈ സ്കൂളിലേക്ക് കാല്‍ എടുത്തു വെയ്ക്കുന്നത്.
എട്ടു
മുതല്‍ പത്തു വരെ ആണ് ഹൈ സ്കൂള്‍ കാല അളവ് .അന്ന് ടീച്ചര്‍ ,മിസ്സ്‌ വിളി ഇല്ല ..അദ്യാപിക മാരെയും സാര്‍ എന്ന് ആണ് അഭി സംബോധന ചെയ്യുക


എട്ടാം ക്ലാസിലേക്ക്




എട്ടാം ക്ലാസില്‍ ചില ഗുരുതരം ആയ ആരോ പണ ങ്ങള്‍ എന്നെ പിന്‍ തുടരുന്നുണ്ടായിരുന്നു .


ഇവന് വലിയ ബഹുമാനം ഇല്ല .വലിയ ഷോ ആണ്

മറ്റുള്ളവര്‍ ചെയ്യുന്നത് അംഗീകരിക്കില്ല .ഒരു മത്സര സ്വഭാവം ആണ് . ആവശ്യം ഇല്ലാത്ത ഇടത് പോലും മത്സര ബുദ്ധി

സ്വന്തം ആയി നോട്ടുകള്‍ ഉണ്ടാക്കി എഴുതും .ക്ലാസില്‍ കള്ളം അടിച്ചു നിന്ന് വീട്ടില്‍ ഇരുന്നു മത്സര പഠിത്തം പഠിക്കും .ഇത് തെറ്റായഒരു ചിന്താ ഗതി മറ്റുള്ള കുട്ടികളില്‍ ഉണ്ടാക്കും .വേറെ നോട്ടുകള്‍ കൊണ്ട് വന്നു എഴുതേണ്ട കാര്യം ഇല്ല


പക്ഷെ ആരോപണം കൊണ്ട് മാത്രം പോറ്റി കുട്ടിയെ എന്ത് ചെയ്യാന്‍ ഒക്കും ..മറ്റുള്ളവരുടെ മുന്നില്‍ തികച്ചും സാംസ്കാരിക മായ ചില പെരുമാറ്റ സവിശേഷതകള്‍ ..ശിക്ഷാ നടപടികള്‍ ഒന്നും പറ്റില്ല .. എന്നാല്‍ അപ്രമാദിത്വം അംഗീകരിക്കാനും പറ്റില്ല ..അധ്യാപക യോഗങ്ങളില്‍ ഇതും ഒരു ചര്‍ച്ചാ വിഷയം ആയി മാറുന്ന കാര്യം ചുണ്ടില്‍ വിരിഞ്ഞ ചിരിയോടെ എട്ടാം ക്ലാസ്സുകാരന്‍ അറിഞ്ഞു


പക്ഷെ യോഗത്തില്‍ അന്ന് ഒരാള്‍ ഒരു അഭിപ്രായം പറഞ്ഞു

"കുഴപ്പം ഇല്ല ഇപ്പോള്‍ ഇങ്ങനെ പോകട്ടെ... പത്താം ക്ലാസില്‍ എന്റെ ഡിവിഷനിലേക്ക് അല്ലെ വരുന്നത് ..ഞാന്‍ നേരെ ആക്കി എടുത്തോളാം "


ആള്‍ ..
എന്റെ
ഗുരു സങ്കല്‍പ്പത്തെ ആകെ മാറ്റി വിട്ട ആള്‍ ...

എന്നിലെ ധിഷണാ വൈഭവം തിരമാലകള്‍ പോലെ തുള്ളി കുതിക്കുവാന്‍ നിദാനം ആയ അധ്യാപിക .
.
അതെ അവര്‍ ആണ് കഥയിലെ എല്ലാം എല്ലാം




പത്താം ക്ലാസിലേക്ക്



പത്താം ക്ലാസിലേക്ക് എത്തുന്നതിനു മുന്‍പേ തന്നെ എന്റെ ക്ലാസ് ടീച്ചറെ കുറിച്ച് ഞാന്‍ മനസിലാക്കിയിരുന്നു .അന്നത്തെ പ്രശസ്തനായ ഒരു വ്യക്തിയുടെ ഇളയ സഹോദരി ..പ്രതാപി ആയ കുടുംബം സ്വഭാവത്തിലും പ്രതാപം ..അതി വിദഗ്ദം ആയി ക്ലാസ് എടുക്കാന്‍ ഉള്ള കഴിവ് ..ഭാസന്റെ "ധ്വന്യാ ലോകം " മുതലായ കൃതികള്‍ പഠിച്ചതിന്റെ ആര്‍ജവം ..ക്ലാസ് എടുക്കാന്‍ വരുമ്പോള്‍ തന്നെ ഒന്ന് കിടുങ്ങും .സീനിയര്‍ ആയ മറ്റു അധ്യാപകര്‍ക്ക് പോലും ബഹുമാനം ആണ് അധ്യാപികയെ .


ആദ്യ ദിനം ഇന്നും ഓര്‍ക്കുന്നു



പല തലകള്‍ ..അതിനിടയില്‍ എളിയ തലയും ..കണ്‍ മുന്നില്‍ .മുന്‍ നിരയില്‍ ..ഒരു ചിരി പ്രത്യേകം തന്നു "നീ വന്നു അല്ലെ ..."അതായിരുന്നു അര്‍ഥം ......

ഈയുള്ളവന്‍ അല്‍പം മുഖം താഴ്ത്തി ഒളി കണ്ണിട്ടു നോക്കി "എന്നെ പഠിപ്പിക്കാന്‍ വന്നതാ അല്ലെ..പണിയാകും " മനസ്സില്‍ പറഞ്ഞു


ഉള്ളില്‍ ഒരു പേടി തോന്നിയിരുന്നു .വിചാരിച്ചത് പോലെ അല്ല ..നല്ല ബുദ്ധി ആണ് ..കാണുമ്പോള്‍ അറിയാം.. അറിവ് കൊണ്ടുള്ള ഒരു പോരാട്ടം ആണ് .. ക്ലാസിലെ അന്‍പത്തി ഒന്ന് പിള്ളാരെയും കടത്തി വെട്ടി ഇവരെയും മുന്നേറിയാല്‍ മാത്രമേ കാര്യം ഉള്ളു ..അല്ലെങ്കില്‍ ഇങ്ങനെ നടന്നിട്ട് കാര്യം ഇല്ല


പരീക്ഷണത്തിന്റെ നാള്‍ വഴികള്‍




അതി ജീവനത്തിന്റെ ദിന രാത്രങ്ങള്‍ ആയിരുന്നു പിന്നിട് .ചെന്ന് പെട്ടിരിക്കുന്നത് പുലി മടയില്‍ ആണെന്ന സത്യം എനിക്ക് മനസിലാകാന്‍ തുടങ്ങി ..ചക്ര വ്യൂഹം ചമച്ചു വലയുകയാണ് അധ്യാപക വൃന്ദം . സ്കൂളിലെ സാഹിത്യ ചിത്ര രചനാ മത്സരങ്ങളില്‍ എന്നെ പരാജയ പ്പെടുത്താന്‍ കഴിഞ്ഞാല്‍ ആത്മ വിശ്വാസം കുറയ്കാന്‍ ആകും എന്ന് അവര്‍ക്ക് മനസ്സില്‍ ആയി ..ഞാന്‍ ആകട്ടെ പുറമേ ഉള്ള വരുടെ സാഹിത്യ സദസുകളിലും പതിനെട്ടു വയസു കഴിഞ്ഞവര്‍ക്കുള്ള കേരളോത്സവം മുതലായവയില്‍ ഒക്കെ കയറിക്കൂടി സമ്മാനം വാങ്ങി സ്കൂളിനു എതിരെ പരസ്യമായി നിസഹകരണം പ്രഖ്യാപിച്ചു കഴിഞ്ഞു



പത്താം ക്ലാസ് ആണ് .ഓര്‍ക്കണം .തലയില്‍ എഴുത്ത് പരീക്ഷ ആണ് ..കൈയാംകളിയും ആയി നടന്നാല്‍ പഠിത്തം ഉഴപ്പില്ലേ ..അതിനു ഞാന്‍ ഒരു മറു മരുന്ന് കണ്ടു പിടിച്ചു ..ലൈബ്രറി ബുക്ക് മുതലായവ ഉപയോഗിച്ച് കള്ളനോട്ടു ഉണ്ടാകി രഹസ്യ പഠിത്തം പഠിക്കുക ..ഇവിടെ ഇറക്കാതെ ഫൈനല്‍ പരീക്ഷയ്ക്ക് ഇറക്കി എല്ലാവരെയും ഞെട്ടിച്ചു ഒരു വിജയം നേടുക ..അതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ പോടീ പൊടിച്ചു





പരീക്ഷ കഴിഞ്ഞപ്പോള്‍



എതിരാളികള്‍ക്ക് അപ്രതീക്ഷിതവും ഞാന്‍ മുന്‍ കൂട്ടി ഉറപ്പിച്ചതും ആയ ഒരു ഉന്നത വിജയ വാര്‍ത്തയും ആയി റിസള്‍ട്ട്‌ വന്നു ..ത്രികാല ജ്ഞാനി ആയ ഞാന്‍ അതിനും മുന്നേ അമ്മ വീട്ടിലേക്കു മുങ്ങി ..ഞാന്‍ എഴുതി വിട്ടാല്‍ മതി .റിസള്‍ട്ട്‌ എതിരാളികള്‍ ആഘോഷിക്കട്ടെ എന്നായിരുന്നു എന്റെ നിലപാട് . ഒരു പണി കൊടുക്കുമ്പോള്‍ മാന്യത വേണ്ടേ ..രണ്ടു മാസം കഴിഞ്ഞു പ്രീ ഡിഗ്രിക്ക് അപേക്ഷ നല്‍കാന്‍ ആണ് പിന്നിട് നാട്ടില്‍ കാല്‍ എടുത്തു വെയ്ക്കുന്നത് .. അന്ന് ട്രെയിനില്‍ വെച്ച് ആണ് എന്റെ മാര്‍ക്ക്‌ ഒക്കെ ഞാന്‍ അറിയുന്നത് .. ഒരു നാട്ടുകാരനില്‍ നിന്ന് ..സഹ യാത്രികര്‍ ഒക്കെ അഭിനന്ദിച്ചു ..."ഇനി എന്താ അവര്‍ ചോദിച്ചു " ഒരു പണി കൊടുക്കുക ആയിരുന്നു ഉദ്ദേശം ...അത് കഴിഞ്ഞു ..ഇനി അടുത്തത് ആലോചിക്കാം " ഞാന്‍ ഉള്ളില്‍ പറഞ്ഞു






എന്റെ നാട്ടുകാരന്‍ വിഷമിച്ചു " നീ ചെയ്തത് വലിയ ചതി ആയിപ്പോയി .സ്കൂളില്‍ റിസള്‍ട്ട്‌ വന്ന ദിവസം നാട്ടില്‍ അകെ വലിയ ആഘോഷം ആയിരുന്നു .നിന്റെ വിജയം ആയിരുന്നു ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് .. സമയത്ത് നീ മുങ്ങിയത് ശരി ആയില്ല "


ഞാന്‍ ചിരിച്ചു..ഒരു പാട് അര്‍ഥങ്ങള്‍ ഉള്ള ചിരി




ഒടുവില്‍ സ്കൂളിലേക്ക് വീണ്ടും

തല ഉയര്‍ത്തി പിടിച്ചു തന്നെ സ്കൂളിലേക്ക് .ദൈവത്തെ മനസാ സ്മരിച്ചു സര്ടിഫികറ്റ് വാങ്ങി . എല്ലാരും ഇഞ്ചി കടിച്ചത് പോലെ ."കമാ "എന്ന് ഒരു അക്ഷരം മിണ്ടുന്നില്ല ..പ്രിയ ശിഷ്യന്‍ വക ഇങ്ങനെ ഒരു പണി ..ഞാന്‍ എന്റെ പഴയ കള്ള ചിരി ചിരിച്ചു ഇറങ്ങി നടന്നു ..ജീവിതത്തിലേക്ക്

Read more...

Wednesday, February 3, 2010

ആഗോള പ്രണയ ദിനം ..

ദാ കിടക്കുന്നു പണ്ടാറം അടങ്ങാന്‍

ഇനി അതിന്‍റെ കുറവേ ഉള്ളു

ബാക്കി എല്ലാം തികഞ്ഞു കിടക്കുവാണ്

അല്ല പിന്നെ

എടെ എടെ ആരുവാ മലയാളി ?



വാലന്‍ടൈന്‍ ഒരു ചരിത്രം



പണ്ടു നടന്ന കഥയാണ്‌ ഒരു സായിപ്പ് ഒരിക്കല്‍ പോയി .

പോകാന്‍ നേരം മദാമ്മയ്ക് ഒരു എഴുത്ത് കൊടുത്തു

"എടിയെ ഞാന്‍ ഇപ്പൊ വരാം ..പട്ടിയെ പൂട്ടിയിട്ടുണ്ട് ..നീ ചാടി പോകരുത് "

സായിപ്പ് ഉഗാണ്ടയ്ക്ക് പോയിമദാമ്മ ചാടിപോയതും ഇല്ല

പിന്നിട് കാലം കുറെ കഴിഞ്ഞു

ഏതോ മലയാളി കഥ തപ്പി എടുത്തു

അയാളും ഭാര്യക്ക് ഒരു സന്ദേശം അയച്ചു .

സ്വന്തം ഭാര്യയ്ക്ക് അല്ല എന്ന് മാത്രം !!!

മലയാളി അല്ലെ ..വര്‍ഗ ബോധം കാണും

"കെട്ടിയോനെ പൂട്ടിയിട്ടുണ്ട് ..നീ ചാടി പോരെ "

കാലം മാറി എഴുത്ത് പോയി..മെസേജ് ,സ്ക്രാപ്പ് ഒക്കെ ആയി ...

സന്ദേശം പഴയത് തന്നെ

" കെട്ടിയോനെ പൂട്ടി ഇട്ടിട്ടുണ്ട് നീ ചാടിപ്പോരെ ..!!"

ഇതാണ് ആഘോഷത്തിന്‍റെ ഒരു ചരിത്രം


ആഘോഷത്തിനു പിന്നില്‍

മലയാളികളുടെ സാംസ്കാരിക മൂല്യ ശോഷണ ത്തിന്‍റെ നേര്‍ അടയാളം ആണ് ഇത്തരം പ്രണയ ലീല മേളകള്‍ .ഒരു സംസ്കൃതിയുടെ തൂവല്‍ സ്പര്‍ശം കൂടി ഉണ്ടാവുമ്പോള്‍ മാത്രമേ ഒരു ആഘോഷത്തിനു നിറവ് വരൂ .പൊലിമ വരൂ നമുക്ക് അന്യം ആയ ഒരു സംസ്കൃതിയുടെ വിളംബര ജാഥ മാത്രം ആണ് "ആഗോള പ്രണയ ദിനം " .മനസ്കൊണ്ട് ഒരു മലയാളിക്കും അതില്‍ അഭിരമിക്കാന്‍ കഴിയില്ല തന്നെ ..വെള്ളം അടിച്ചു പെണ്ണും ആണും കൂടെനടത്തുന്ന "സാംസ്കാരിക നാടകീയ നൃത്ത ശില്‍പ്പത്തിനു വിശ്വ മാനവികതയുടെ ദര്‍ശനം ഒക്കെ കൊടുക്കാന്‍ ചിലപുരോഗമന വാദികള്‍ ഒക്കെ മുന്നിട്ട് ഇറങ്ങുന്നത് കാണുമ്പോള്‍ ചിരി വരും കാര്‍മുക പാണിക്ക്


ഇതിനെ ഒക്കെ പരി പോഷിപ്പിക്കുന്നവര്‍ ആര് ?

ചില നിഗൂഡ ശക്തികള്‍ ആണ് ഇതിനു പിന്നില്‍ ..

അന്താ രാഷ്ട്രീയം ആയ ഇടപെടലുകള്‍ ഉണ്ട് .

ആഗോള വത്കരണത്തിന്റെ ഫലം ആയിട്ട് വന്ന തൊഴില്‍ മേഖലകളും ( ടി ,മാനേജ് മെന്‍റ് മുതലായവ ) ,പ്രൊഫഷണല്‍ വിദ്യാഭ്യാസം ആയാലും

വ്യക്തിത്വത്തെ മൃഗീയ ചൂഷണം ചെയ്തു തങ്ങളുടെ ചിന്താ ധാരയിലേക്ക് കൊണ്ട് വരുന്നവ ആണ് .. അതിനാല്‍വ്യക്തി നശിക്കുന്നു ..

അവനിലെ നന്‍മ നശിക്കുന്നു .. കമ്പനിക്ക് ഒരു ഗുഡ് തൊഴിലാളി മതി .

.നിങ്ങളെ ഇല്ലതാക്കുന്നിടതാണ് അവന്റെ വിജയം


നിഗൂഡ മാനേജ് മെന്‍റ് തന്ത്രം

കൂട്ടായ്മ എന്നത് ഒരു ശക്തി ആണ് മാനേജ് മെന്‍റ് ഏറ്റവും ഭയക്കുന്നത് അതിനെ തന്നെ കൂട്ടായ്മയെതടയാന്‍ ഒക്കില്ല .അവന്‍ കൂട്ടം കൂടും പിന്നെ എന്താണ് ഒരു വഴി ?

മലയാളി പരക്കം പായുന്നതിനു എന്തിനു



മലയാളിക്ക് എന്തിനും ഒരു ആക്രാന്തം ആണ് ..അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ അത് കിടക്കില്ല ..മലയാളി കിടക്കും ..കാരണം അവന്‍ മെത്ത കാണുന്നത് ആദ്യം ആയിട്ടാണ്



പ്രണയ ദിനം എങ്ങനെ ആഘോഷിക്കാം ?



ആണുങ്ങളെ ..പെണ്ണുങ്ങളെ.... നിങ്ങള്‍ ഇത്തവണ ഒരു തീരുമാനം എടുക്കുക .നിങ്ങള്‍ മെസേജ് കൈ മാറിയില്ല എങ്കിലും പ്രണയ ദിനം കടന്നു പൊയ്ക്കോളും .നിങ്ങള്‍ രാവിലെ എണീറ്റ്‌ കുളിച്ചു അമ്പലത്തിലോ പള്ളിയിലോ ഒക്കെ പോയി മനോഹരം ആയ ഒരു ദിവസത്തിന് തുടക്കം ഇടുക .. കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്യുക .. കുടുംബ അംഗങ്ങളോട് ഒപ്പം സുഖമായി ഭക്ഷണവും കഴിച്ചു വൈകിട്ട് ഒരു സവാരി ഒക്കെ ചെയ്തു വരിക .പ്രണയ ദിനം അങ്ങനെയും ആഘോഷിക്കാം ..കൂട്ട് കാരനും കൂട്ട് കാരിയും കളി അന്നത്തേക്ക്‌ ഒഴിവാക്കിയാല്‍ തെണ്ടുന്നത്‌ മൊബൈല്‍ കാരനും ഇന്റര്‍നെറ്റ്‌ കാരനും ..നമുക്ക് എന്ത് ചേതം ... നാല് പേര്‍ തീരുമാനിക്കൂ..അത് നാല്‍പ്പതു പേരില്‍ എത്തും . ചെയ്യണം കേട്ടോ



വാല്‍ക്കഷ്ണം



സായിപ്പ് എന്ത് കാണിച്ചാലും മലയാളി അത് അനുകരിക്കും ..സായിപ്പ് വെള്ളം തൊടാറില്ല എന്നും ടിഷ്യു പേപ്പര്‍ കൊണ്ട് ആണ് കാര്യം സാധിക്കുന്നത് എന്നും കേട്ടു.വെറുതെ അല്ല .മലയാളിക്ക് ഈയിടെ ആയി ഒരു നാറ്റം !

Read more...

കവിതാ വഴിയില്‍

മലയാള യുവകവികളില്‍ പ്രമുഖനായ ശങ്കരന്‍ നമ്പൂതിരിയുടെ കവിതകള്‍ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ഒരു തലമുറയുടെ ആവശ്യത്തിലേക്ക് ആണ് ഈ ചുവടു വെയ്പ്പുകള്‍..ഈ വരികളില്‍ നിങ്ങള്ക്ക് കാണാം നിത്യമായ സത്യത്തിന്‍ മിന്നലാട്ടം ..വര്‍ഗീയതയ്കും കള്ള പണത്തിനും എതിരെ രാഷ്ട്രീയ ചൂഷകര്‍ക്കെതിരെ തൂലിക പടവാള്‍ ആക്കുന്ന യുവ കവിക്ക് ആശംസകള്‍

  © Blogger template Brownium by Ourblogtemplates.com 2009

Back to TOP