ഗുരു ഭക്തി
എന്‍റെ ജീവിതത്തിലെ ഏറ്റവും മൂല്യം ഉള്ള ഒരു വാക്ക് ആണ് അത് .
അങ്ങേ അറ്റം അഭിമാനത്തോടു കൂടി പറയട്ടെ ..
ഇന്നേ വരെ ആ വാക്കിനു കളങ്കം ഏല്‍പ്പിക്കുന്ന ഒരു പ്രവൃത്തിയും എന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല .
ഞാന്‍ ഒരു പ്രത്യേക വീക്ഷണ തലത്തില്‍ ആണ് ഗുരു ഭക്തിയെ കാണുന്നത് ..
ആ ബാല്യ കാലത്തില്‍ ഇത്രയും അടിയുറച്ച ഒരു വീക്ഷണം എങ്ങനെ ഉണ്ടായി
എന്ന് ഓര്‍ത്തു അത്ഭുതം തോന്നുന്നു .
പഠിക്കുന്ന കാല അളവില്‍ ഒരു പ്രത്യേക പരിഗണന എല്ലാ ക്ലാസ്സിലും കിട്ടിയിരുന്നു എനിക്ക്
മുടി ഒക്കെ ചീകി ദൈവ വിശ്വാസവും ആയി ക്ലാസ്സില്‍ വരുന്ന ഒരു കുട്ടി .
ശിഷ്യന്‍ എന്ന നിര്‍വചനവും ആയി ഏറെ കുറെ അടുത്ത് നിന്നത് കൊണ്ട് ആകാം ഒരു ശ്രദ്ദേയ കഥാ പാത്രം തന്നെ ആയിരുന്നു പോറ്റി കുട്ടി .
ഈ ഒരു പരിഗണനയില്‍ തന്നെ ആണ് ഞാന്‍ ഹൈ സ്കൂളിലേക്ക് കാല്‍ എടുത്തു വെയ്ക്കുന്നത്.
എട്ടു മുതല്‍ പത്തു വരെ ആണ് ഹൈ സ്കൂള്‍ കാല അളവ് .അന്ന് ഈ ടീച്ചര്‍ ,മിസ്സ് വിളി ഇല്ല ..അദ്യാപിക മാരെയും സാര്‍ എന്ന് ആണ് അഭി സംബോധന ചെയ്യുക
എട്ടാം ക്ലാസിലേക്ക്
എട്ടാം ക്ലാസില്‍ ചില ഗുരുതരം ആയ ആരോ പണ ങ്ങള്‍ എന്നെ പിന്‍ തുടരുന്നുണ്ടായിരുന്നു .
ഇവന് വലിയ ബഹുമാനം ഇല്ല .വലിയ ഷോ ആണ്
മറ്റുള്ളവര്‍ ചെയ്യുന്നത് അംഗീകരിക്കില്ല .ഒരു മത്സര സ്വഭാവം ആണ് . ആവശ്യം ഇല്ലാത്ത ഇടത് പോലും മത്സര ബുദ്ധി
സ്വന്തം ആയി നോട്ടുകള്‍ ഉണ്ടാക്കി എഴുതും .ക്ലാസില്‍ കള്ളം അടിച്ചു നിന്ന് വീട്ടില്‍ ഇരുന്നു മത്സര പഠിത്തം പഠിക്കും .ഇത് തെറ്റായഒരു ചിന്താ ഗതി മറ്റുള്ള കുട്ടികളില്‍ ഉണ്ടാക്കും .വേറെ നോട്ടുകള്‍ കൊണ്ട് വന്നു എഴുതേണ്ട കാര്യം ഇല്ല
പക്ഷെ ഈ ആരോപണം കൊണ്ട് മാത്രം പോറ്റി കുട്ടിയെ എന്ത് ചെയ്യാന്‍ ഒക്കും ..മറ്റുള്ളവരുടെ മുന്നില്‍ തികച്ചും സാംസ്കാരിക മായ ചില പെരുമാറ്റ സവിശേഷതകള്‍ ..ശിക്ഷാ നടപടികള്‍ ഒന്നും പറ്റില്ല .. എന്നാല്‍ ഈ അപ്രമാദിത്വം അംഗീകരിക്കാനും പറ്റില്ല ..അധ്യാപക യോഗങ്ങളില്‍ ഇതും ഒരു ചര്‍ച്ചാ വിഷയം ആയി മാറുന്ന കാര്യം ചുണ്ടില്‍ വിരിഞ്ഞ ചിരിയോടെ ആ എട്ടാം ക്ലാസ്സുകാരന്‍ അറിഞ്ഞു
പക്ഷെ ആ യോഗത്തില്‍ അന്ന് ഒരാള്‍ ഒരു അഭിപ്രായം പറഞ്ഞു
"കുഴപ്പം ഇല്ല ഇപ്പോള്‍ ഇങ്ങനെ പോകട്ടെ... പത്താം ക്ലാസില്‍ എന്റെ ഡിവിഷനിലേക്ക് അല്ലെ വരുന്നത് ..ഞാന്‍ നേരെ ആക്കി എടുത്തോളാം "
ആ ആള്‍ ..
എന്റെ ഗുരു സങ്കല്‍പ്പത്തെ ആകെ മാറ്റി വിട്ട ആള്‍ ...
എന്നിലെ ധിഷണാ വൈഭവം തിരമാലകള്‍ പോലെ തുള്ളി കുതിക്കുവാന്‍ നിദാനം ആയ ആ അധ്യാപിക .
.അതെ അവര്‍ ആണ് ഈ കഥയിലെ എല്ലാം എല്ലാം
പത്താം ക്ലാസിലേക്ക്
പത്താം ക്ലാസിലേക്ക് എത്തുന്നതിനു മുന്‍പേ തന്നെ എന്റെ ക്ലാസ് ടീച്ചറെ കുറിച്ച് ഞാന്‍ മനസിലാക്കിയിരുന്നു .അന്നത്തെ പ്രശസ്തനായ ഒരു വ്യക്തിയുടെ ഇളയ സഹോദരി ..പ്രതാപി ആയ കുടുംബം സ്വഭാവത്തിലും ആ പ്രതാപം ..അതി വിദഗ്ദം ആയി ക്ലാസ് എടുക്കാന്‍ ഉള്ള കഴിവ് ..ഭാസന്റെ "ധ്വന്യാ ലോകം " മുതലായ കൃതികള്‍ പഠിച്ചതിന്റെ ആര്‍ജവം ..ക്ലാസ് എടുക്കാന്‍ വരുമ്പോള്‍ തന്നെ ഒന്ന് കിടുങ്ങും .സീനിയര്‍ ആയ മറ്റു അധ്യാപകര്‍ക്ക് പോലും ബഹുമാനം ആണ് ഈ അധ്യാപികയെ .
ആദ്യ ദിനം ഇന്നും ഓര്‍ക്കുന്നു
പല തലകള്‍ ..അതിനിടയില്‍ ഈ എളിയ തലയും ..കണ്‍ മുന്നില്‍ .മുന്‍ നിരയില്‍ ..ഒരു ചിരി പ്രത്യേകം തന്നു "നീ വന്നു അല്ലെ ..."അതായിരുന്നു അര്‍ഥം ......
ഈയുള്ളവന്‍ അല്‍പം മുഖം താഴ്ത്തി ഒളി കണ്ണിട്ടു നോക്കി "എന്നെ പഠിപ്പിക്കാന്‍ വന്നതാ അല്ലെ..പണിയാകും " മനസ്സില്‍ പറഞ്ഞു
ഉള്ളില്‍ ഒരു പേടി തോന്നിയിരുന്നു .വിചാരിച്ചത് പോലെ അല്ല ..നല്ല ബുദ്ധി ആണ് ..കാണുമ്പോള്‍ അറിയാം.. അറിവ് കൊണ്ടുള്ള ഒരു പോരാട്ടം ആണ് .. ക്ലാസിലെ അന്‍പത്തി ഒന്ന് പിള്ളാരെയും കടത്തി വെട്ടി ഇവരെയും മുന്നേറിയാല്‍ മാത്രമേ കാര്യം ഉള്ളു ..അല്ലെങ്കില്‍ ഇങ്ങനെ നടന്നിട്ട് കാര്യം ഇല്ല
പരീക്ഷണത്തിന്റെ നാള്‍ വഴികള്‍
അതി ജീവനത്തിന്റെ ദിന രാത്രങ്ങള്‍ ആയിരുന്നു പിന്നിട് .ചെന്ന് പെട്ടിരിക്കുന്നത് പുലി മടയില്‍ ആണെന്ന സത്യം എനിക്ക് മനസിലാകാന്‍ തുടങ്ങി ..ചക്ര വ്യൂഹം ചമച്ചു വലയുകയാണ് അധ്യാപക വൃന്ദം . സ്കൂളിലെ സാഹിത്യ ചിത്ര രചനാ മത്സരങ്ങളില്‍ എന്നെ പരാജയ പ്പെടുത്താന്‍ കഴിഞ്ഞാല്‍ ആത്മ വിശ്വാസം കുറയ്കാന്‍ ആകും എന്ന് അവര്‍ക്ക് മനസ്സില്‍ ആയി ..ഞാന്‍ ആകട്ടെ പുറമേ ഉള്ള വരുടെ സാഹിത്യ സദസുകളിലും പതിനെട്ടു വയസു കഴിഞ്ഞവര്‍ക്കുള്ള കേരളോത്സവം മുതലായവയില്‍ ഒക്കെ കയറിക്കൂടി സമ്മാനം വാങ്ങി സ്കൂളിനു എതിരെ പരസ്യമായി നിസഹകരണം പ്രഖ്യാപിച്ചു കഴിഞ്ഞു
പത്താം ക്ലാസ് ആണ് .ഓര്‍ക്കണം .തലയില്‍ എഴുത്ത് പരീക്ഷ ആണ് ..കൈയാംകളിയും ആയി നടന്നാല്‍ പഠിത്തം ഉഴപ്പില്ലേ ..അതിനു ഞാന്‍ ഒരു മറു മരുന്ന് കണ്ടു പിടിച്ചു ..ലൈബ്രറി ബുക്ക് മുതലായവ ഉപയോഗിച്ച് കള്ളനോട്ടു ഉണ്ടാകി രഹസ്യ പഠിത്തം പഠിക്കുക ..ഇവിടെ ഇറക്കാതെ ഫൈനല്‍ പരീക്ഷയ്ക്ക് ഇറക്കി എല്ലാവരെയും ഞെട്ടിച്ചു ഒരു വിജയം നേടുക ..അതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ പോടീ പൊടിച്ചു
പരീക്ഷ കഴിഞ്ഞപ്പോള്‍
എതിരാളികള്‍ക്ക് അപ്രതീക്ഷിതവും ഞാന്‍ മുന്‍ കൂട്ടി ഉറപ്പിച്ചതും ആയ ഒരു ഉന്നത വിജയ വാര്‍ത്തയും ആയി റിസള്‍ട്ട് വന്നു ..ത്രികാല ജ്ഞാനി ആയ ഞാന്‍ അതിനും മുന്നേ അമ്മ വീട്ടിലേക്കു മുങ്ങി ..ഞാന്‍ എഴുതി വിട്ടാല്‍ മതി .റിസള്‍ട്ട് എതിരാളികള്‍ ആഘോഷിക്കട്ടെ എന്നായിരുന്നു എന്റെ നിലപാട് . ഒരു പണി കൊടുക്കുമ്പോള്‍ മാന്യത വേണ്ടേ ..രണ്ടു മാസം കഴിഞ്ഞു പ്രീ ഡിഗ്രിക്ക് അപേക്ഷ നല്‍കാന്‍ ആണ് പിന്നിട് നാട്ടില്‍ കാല്‍ എടുത്തു വെയ്ക്കുന്നത് .. അന്ന് ട്രെയിനില്‍ വെച്ച് ആണ് എന്റെ മാര്‍ക്ക് ഒക്കെ ഞാന്‍ അറിയുന്നത് .. ഒരു നാട്ടുകാരനില്‍ നിന്ന് ..സഹ യാത്രികര്‍ ഒക്കെ അഭിനന്ദിച്ചു ..."ഇനി എന്താ അവര്‍ ചോദിച്ചു " ഒരു പണി കൊടുക്കുക ആയിരുന്നു ഉദ്ദേശം ...അത് കഴിഞ്ഞു ..ഇനി അടുത്തത് ആലോചിക്കാം " ഞാന്‍ ഉള്ളില്‍ പറഞ്ഞു
എന്റെ നാട്ടുകാരന്‍ വിഷമിച്ചു " നീ ചെയ്തത് വലിയ ചതി ആയിപ്പോയി .സ്കൂളില്‍ റിസള്‍ട്ട് വന്ന ദിവസം നാട്ടില്‍ അകെ വലിയ ആഘോഷം ആയിരുന്നു .നിന്റെ വിജയം ആയിരുന്നു ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ..ആ സമയത്ത് നീ മുങ്ങിയത് ശരി ആയില്ല "
ഞാന്‍ ചിരിച്ചു..ഒരു പാട് അര്‍ഥങ്ങള്‍ ഉള്ള ചിരി
ഒടുവില്‍ സ്കൂളിലേക്ക് വീണ്ടും
തല ഉയര്‍ത്തി പിടിച്ചു തന്നെ സ്കൂളിലേക്ക് .ദൈവത്തെ മനസാ സ്മരിച്ചു സര്ടിഫികറ്റ് വാങ്ങി . എല്ലാരും ഇഞ്ചി കടിച്ചത് പോലെ ."കമാ "എന്ന് ഒരു അക്ഷരം മിണ്ടുന്നില്ല ..പ്രിയ ശിഷ്യന്‍ വക ഇങ്ങനെ ഒരു പണി ..ഞാന്‍ എന്റെ പഴയ കള്ള ചിരി ചിരിച്ചു ഇറങ്ങി നടന്നു ..ജീവിതത്തിലേക്ക്
3 comments:
നന്നായി എഴുതിയിട്ടുണ്ട് പക്ഷെ ഒന്നു പറഞ്ഞില്ലാ
എത്ര കിട്ടി മാര്‍ക്ക് ഞാനും കൂടെ ഒന്നു ഞെട്ടട്ടെ
Guru daivam...!!!
Manoharama, Ashamsakal...!!!
താങ്കൾ- ഈ പറയുന്ന കവിതകളേയും കവികളേയും ശരിക്കും സ്നേഹിക്കുണ്ടെങ്കിൽ, ദയവുചെയ്ത് ഇത്ര യും പ്രശസ്തമായ വരികളെ അക്ഷരത്തെറ്റുകൾ കൊണ്ട് വികലമാക്കാതിരിക്കുക .
1. മഞ്ഞച്ചെത്തിയല്ല മഞ്ഞത്തെച്ചിയാണ് (ചെത്തിപ്പൂവും തെച്ചിപ്പൂവും ഒന്നുതന്നെയെങ്കിലും കവിതയിൽ അത് തെച്ചിപ്പൂ എന്നാണ്)
2.ദേവ നികേത ഹിരണ്മയമകുടം
മീവീ ദൂരെ ദ്യുതിവിതറി
മീവീ എന്നല്ല മേവീ എന്നാണ്
3. പൂങ്കോഴി തന്‍
പുഷ്കല കണ്ട നാദം
കണ്ട നാദമല്ല കണ്ഠനാദമാണ്
4. തായ് തീർക്കുവാൻ തക്കൊരു നല്ല കൊമ്പ് എന്നാണ്
തായ് തീർക്കുവാൻ
നല്ലൊരു തക്ക കൊമ്പ്
എന്നല്ല
ഇനിയുമുണ്ട് അബദ്ധങ്ങൾ.
ഞാൻ ചെയ്യുന്നതു മാത്രമാണു, എന്റേത് മാത്രമാണ് ശരി ( എത്ര ഞാൻ, എനിക്ക്, എന്റെ എന്നു പയോഗിച്ചു എന്നെണ്ണി നോക്കിയാൽ മാത്രം മതിയല്ലോ ആ അഹംഭാവത്തിന്റെ തോതളക്കാൻ) എന്ന ധാരണ ഏതു പോലീസുകാരനും ഉണ്ട്. പിന്നെയാണോ ഗുരുവിനിട്ടു പണി കൊടുത്തു എന്ന് ഒരുളുപ്പുമില്ലാതെ പറയുന്ന ഗുരുഭക്തനായ ഈ പോറ്റിക്കുട്ടിയുടെ കാര്യം. അമ്പോറ്റീ പോറ്റിക്കുറ്റ്യോട് അങ്ങു ക്ഷമിച്ചേക്കണേ.
Post a Comment