ആഗോള പ്രണയ ദിനം ..
ദാ കിടക്കുന്നു പണ്ടാറം അടങ്ങാന്‍
ഇനി അതിന്‍റെ കുറവേ ഉള്ളു
ബാക്കി എല്ലാം തികഞ്ഞു കിടക്കുവാണ്
അല്ല പിന്നെ
എടെ എടെ ആരുവാ ഈ മലയാളി ?
വാലന്‍ടൈന്‍ ഒരു ചരിത്രം
പണ്ടു നടന്ന കഥയാണ് ഒരു സായിപ്പ് ഒരിക്കല്‍ പോയി .
പോകാന്‍ നേരം മദാമ്മയ്ക് ഒരു എഴുത്ത് കൊടുത്തു
"എടിയെ ഞാന്‍ ഇപ്പൊ വരാം ..പട്ടിയെ പൂട്ടിയിട്ടുണ്ട് ..നീ ചാടി പോകരുത് "
സായിപ്പ് ഉഗാണ്ടയ്ക്ക് പോയിമദാമ്മ ചാടിപോയതും ഇല്ല
പിന്നിട് കാലം കുറെ കഴിഞ്ഞു
ഏതോ മലയാളി ഈ കഥ തപ്പി എടുത്തു
അയാളും ഭാര്യക്ക് ഒരു സന്ദേശം അയച്ചു .
സ്വന്തം ഭാര്യയ്ക്ക് അല്ല എന്ന് മാത്രം !!!
മലയാളി അല്ലെ ..വര്‍ഗ ബോധം കാണും
"കെട്ടിയോനെ പൂട്ടിയിട്ടുണ്ട് ..നീ ചാടി പോരെ "
കാലം മാറി എഴുത്ത് പോയി..മെസേജ് ,സ്ക്രാപ്പ് ഒക്കെ ആയി ...
സന്ദേശം പഴയത് തന്നെ
" കെട്ടിയോനെ പൂട്ടി ഇട്ടിട്ടുണ്ട് നീ ചാടിപ്പോരെ ..!!"
ഇതാണ് ഈ ആഘോഷത്തിന്‍റെ ഒരു ചരിത്രം
ആഘോഷത്തിനു പിന്നില്‍
മലയാളികളുടെ സാംസ്കാരിക മൂല്യ ശോഷണ ത്തിന്‍റെ നേര്‍ അടയാളം ആണ് ഇത്തരം പ്രണയ ലീല മേളകള്‍ .ഒരു സംസ്കൃതിയുടെ തൂവല്‍ സ്പര്‍ശം കൂടി ഉണ്ടാവുമ്പോള്‍ മാത്രമേ ഒരു ആഘോഷത്തിനു നിറവ് വരൂ .പൊലിമ വരൂ നമുക്ക് അന്യം ആയ ഒരു സംസ്കൃതിയുടെ വിളംബര ജാഥ മാത്രം ആണ് "ആഗോള പ്രണയ ദിനം " .മനസ്കൊണ്ട് ഒരു മലയാളിക്കും അതില്‍ അഭിരമിക്കാന്‍ കഴിയില്ല തന്നെ ..വെള്ളം അടിച്ചു പെണ്ണും ആണും കൂടെനടത്തുന്ന "സാംസ്കാരിക നാടകീയ നൃത്ത ശില്‍പ്പത്തിനു വിശ്വ മാനവികതയുടെ ദര്‍ശനം ഒക്കെ കൊടുക്കാന്‍ ചിലപുരോഗമന വാദികള്‍ ഒക്കെ മുന്നിട്ട് ഇറങ്ങുന്നത് കാണുമ്പോള്‍ ചിരി വരും കാര്‍മുക പാണിക്ക്
ഇതിനെ ഒക്കെ പരി പോഷിപ്പിക്കുന്നവര്‍ ആര് ?
ചില നിഗൂഡ ശക്തികള്‍ ആണ് ഇതിനു പിന്നില്‍ ..
അന്താ രാഷ്ട്രീയം ആയ ഇടപെടലുകള്‍ ഉണ്ട് .
ആഗോള വത്കരണത്തിന്റെ ഫലം ആയിട്ട് വന്ന തൊഴില്‍ മേഖലകളും ( ഐ ടി ,മാനേജ് മെന്‍റ് മുതലായവ ) ,പ്രൊഫഷണല്‍ വിദ്യാഭ്യാസം ആയാലും
വ്യക്തിത്വത്തെ മൃഗീയ ചൂഷണം ചെയ്തു തങ്ങളുടെ ചിന്താ ധാരയിലേക്ക് കൊണ്ട് വരുന്നവ ആണ് .. അതിനാല്‍വ്യക്തി നശിക്കുന്നു ..
അവനിലെ നന്‍മ നശിക്കുന്നു .. കമ്പനിക്ക് ഒരു ഗുഡ് തൊഴിലാളി മതി .
.നിങ്ങളെ ഇല്ലതാക്കുന്നിടതാണ് അവന്റെ വിജയം
നിഗൂഡ മാനേജ് മെന്‍റ് തന്ത്രം
കൂട്ടായ്മ എന്നത് ഒരു ശക്തി ആണ് മാനേജ് മെന്‍റ് ഏറ്റവും ഭയക്കുന്നത് അതിനെ തന്നെ കൂട്ടായ്മയെതടയാന്‍ ഒക്കില്ല .അവന്‍ കൂട്ടം കൂടും പിന്നെ എന്താണ് ഒരു വഴി ?
മലയാളി പരക്കം പായുന്നതിനു എന്തിനു
മലയാളിക്ക് എന്തിനും ഒരു ആക്രാന്തം ആണ് ..അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ അത് കിടക്കില്ല ..മലയാളി കിടക്കും ..കാരണം അവന്‍ മെത്ത കാണുന്നത് ആദ്യം ആയിട്ടാണ്
ഈ പ്രണയ ദിനം എങ്ങനെ ആഘോഷിക്കാം ?
ആണുങ്ങളെ ..പെണ്ണുങ്ങളെ.... നിങ്ങള്‍ ഇത്തവണ ഒരു തീരുമാനം എടുക്കുക .നിങ്ങള്‍ മെസേജ് കൈ മാറിയില്ല എങ്കിലും പ്രണയ ദിനം കടന്നു പൊയ്ക്കോളും .നിങ്ങള്‍ രാവിലെ എണീറ്റ് കുളിച്ചു അമ്പലത്തിലോ പള്ളിയിലോ ഒക്കെ പോയി മനോഹരം ആയ ഒരു ദിവസത്തിന് തുടക്കം ഇടുക .. കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്യുക .. കുടുംബ അംഗങ്ങളോട് ഒപ്പം സുഖമായി ഭക്ഷണവും കഴിച്ചു വൈകിട്ട് ഒരു സവാരി ഒക്കെ ചെയ്തു വരിക .പ്രണയ ദിനം അങ്ങനെയും ആഘോഷിക്കാം ..കൂട്ട് കാരനും കൂട്ട് കാരിയും കളി അന്നത്തേക്ക് ഒഴിവാക്കിയാല്‍ തെണ്ടുന്നത് മൊബൈല്‍ കാരനും ഇന്റര്‍നെറ്റ് കാരനും ..നമുക്ക് എന്ത് ചേതം ... നാല് പേര്‍ തീരുമാനിക്കൂ..അത് നാല്‍പ്പതു പേരില്‍ എത്തും . ചെയ്യണം കേട്ടോ
വാല്‍ക്കഷ്ണം
സായിപ്പ് എന്ത് കാണിച്ചാലും മലയാളി അത് അനുകരിക്കും ..സായിപ്പ് വെള്ളം തൊടാറില്ല എന്നും ടിഷ്യു പേപ്പര്‍ കൊണ്ട് ആണ് കാര്യം സാധിക്കുന്നത് എന്നും കേട്ടു.വെറുതെ അല്ല .മലയാളിക്ക് ഈയിടെ ആയി ഒരു നാറ്റം !
17 comments:
ashamsakal........
:)
Best wishes...!!!
അതിന് ആരാഘോഷിയ്ക്കുന്നു വാലന്റൈന്‍ ദിനം?
നന്നായിട്ടുണ്ട്....
ആശംസകള്‍....
സസ്നേഹം,
ചേച്ചി
ഇത് കേട്ടാൽ തോന്നും മലയാളികളെല്ലാം വലന്റയിൻ ഡേ ആഘോഷിച്ച്, അതിന്റെ പത്താം മാസം ഒരു ശിശുദിനവും കൂടി കഴിക്കുമെന്ന്, ഇതെല്ലാം മലയാളം മറക്കുന്ന മഗ്ലീഷ്കാരുടേതല്ലെ, ആഘോഷിക്കട്ടെ; നമുക്ക് കിടക്കുന്നുണ്ടല്ലൊ അമ്മത്തൊട്ടിൽ...
:)
പാവം കച്ചവടക്കാരും ജീവിക്കണ്ടേ?
Sayippu endu kanichalum malayali anukarikkarilla. angine anel keralam pande nannavumarunnu.Atlest oru kollavunna road engilum kandene....
Edninum ethinum sayippinem natukarem kutam parayathe soyam evideyanu thettupatiyathe ennanu alochikkendathe.
Valentients day aghoshikkunnor aghoshikkatte. Allathor aghoshikkanda ..athalle nallathe!!
നന്നായിട്ടുണ്ട്....
ആശംസകള്‍....
ഇനി, വല്ല സി ഐ യോ മൊസാദോ മറ്റോ ആണോ ഈ സാംസ്കാരിക അപചയത്തിന് പിന്നില്‍?
സായിപ്പ് എന്ത് കാണിച്ചാലും മലയാളി അത് അനുകരിക്കും ..സായിപ്പ് വെള്ളം തൊടാറില്ല എന്നും ടിഷ്യു പേപ്പര്‍ കൊണ്ട് ആണ് കാര്യം സാധിക്കുന്നത് എന്നും കേട്ടു.വെറുതെ അല്ല .മലയാളിക്ക് ഈയിടെ ആയി ഒരു നാറ്റം !
ഹ ഹ അതിഷ്ടായിട്ടാ...
മാഷെ..
എനിക്ക് മനസ്സിലാകുന്നില്ല താങ്കളുടെ ധാർമ്മികരോഷം എന്തിനാണെന്ന്.. വിദേശി എന്തുകാണിച്ചാലും അത് മലയാളി അനുകരിക്കുന്നുവെന്ന് പറഞ്ഞ് മലയാളത്തെ പരിഹസിക്കുന്ന ഈ നിലപാട് തന്നെ പരിഹസിക്കപ്പെടുന്നതാണ് സുഹൃത്തെ, അത് താങ്കൾ മനസ്സിലാക്കുക. ഒന്നുചോദിക്കട്ടെ വിദേശി എന്തുകാണിച്ചാലും മലയാളി അനുകരിക്കും എന്നുപറയുമ്പോൾ, വിദേശി കണ്ടുപിടിച്ച കമ്പ്യൂട്ടൽ,ഫോൺ,വിദ്യുത്ഛക്തി,വാഹനങ്ങൾ..എന്നുവേണ്ട ഇന്ന് നിത്യോപയോഗ ജീവിതത്തിൽ ഉപയോഗിക്കുന്ന ഏതാണ്ട് മുഴുവൻ സാധനങ്ങളും കണ്ടുപിടിച്ചതും ഉപയോഗിച്ചു തുടങ്ങിയതും വിദേശികളാണ്, എന്നിട്ട് ആ ഉപയോഗ സാധന സേവന സാമാഗ്രികൾ യാതൊരു ഉളുപ്പുമില്ലാതെ താങ്കൾ ഉപയോഗിക്കുന്നു...ഞാൻ കൂടുതൽ എഴുതുന്നില്ല സുഹൃത്തെ കാരണം താങ്കൾ പാലം കടക്കുവോളം നാരായണാന്നും പാലം കടന്നുകഴിഞ്ഞാൽ കൂരായണ എന്നുപറയുന്നവനുമാണ്...
ഇനി പറയുമ്പോൾ ഏകവചനം ഉപയോഗിക്കുക..!
നന്മകൾ നേർന്നുകൊണ്ട്..
ജയരാജ്, സുരേഷ് , ശ്രീ ,ശ്രീദേവി ചേച്ചി ,പഥികന്‍ ,മിനി ,wow , ടോംസ് ,റോഷ്, മുക്താര്‍ കുഞ്ഞന്‍ എന്നിവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി .....വായിച്ചതിനും അഭിപ്രായം പങ്കു വെച്ചതിനും .തുടരന്നും ഈ കലാ പരിപാടിക്ക് ശബ്ദവും വെളിച്ചവും പ്രദാനം ചെയ്യുമെന്ന പ്രതീക്ഷയില്‍ ...സ്വന്തം കാര്‍മുക പാണി
ശ്രീ കുഞ്ഞന്‍ ..താങ്കളുടെ അഭിപ്രായത്തിനു നന്ദി..ശരിയാണ് താങ്കള്‍ പറഞ്ഞത് ... വൈദ്യുതി ,കമ്പ്യൂട്ടര്‍ ,വാഹനം ..എന്നിവ എല്ലാം വിദേശി തന്നെ ....അത് ഉപയോഗിക്കുന്നു എന്നാണ് താങ്കള്‍ പറഞ്ഞത് ..ഉപയോഗവും അനുകരണവും രണ്ടും രണ്ടാണ് ..... അത് ശ്രദ്ടിച്ചില്ല എന്ന് തോന്നുന്നു .. ഉത്തരം അങ്ങയുടെ അഭിപ്രായത്തില്‍ തന്നെ ഉണ്ടല്ലോ ... ഉപയോഗത്തില്‍ വ്യക്തി ഇല്ലാതാകുന്നില്ല... അനുകരണത്തില്‍ ആ വ്യക്തിയാണ് ഇല്ലാതാകുന്നത് .ഉപയോഗവും അനുകരണവും തമ്മില്‍ ആനയും ആടും പോലെ അര്‍ഥ വ്യത്യാസം ഇല്ലേ... ഇനി ഉപയോഗിക്കുന്നു എന്നാണ് എങ്കില്‍ മലയാളി ഇതൊക്കെ വാങ്ങി ഉപയോഗിക്കുന്നത് കൊണ്ടാണ് സായിപ്പ് ജീവിച്ചു പോകുന്നത് എന്ന് വരെ പറഞ്ഞു കളയും കാര്‍മുക പാണി.. ഒബാമ പോലും പറയുന്നു ...
അതിന് ആരാഘോഷിയ്ക്കുന്നു വാലന്റൈന്‍ ദിനം?
ശ്രീ അതാണ് ഉറുമീസ് ..വെയ് രാജാ വെയ്
അമ്മ തൊട്ടില്‍ കുഴപ്പമില്ല ...അമ്മ തോട്ടില്‍ ആയി പോകാതെ ഇരുന്നാല്‍ മതി ... ഓള്‍ഡ് age വീടുകള്‍ കൂടി വരുന്നുണ്ട് ഇപ്പൊ നാട്ടില്‍ മിനി ചേച്ചി ....
ഇനി, വല്ല സി ഐ യോ മൊസാദോ മറ്റോ ആണോ ഈ സാംസ്കാരിക അപചയത്തിന് പിന്നില്‍?
ഒരിക്കലും ആകില്ല റോഷേ ..അവര്‍ എന്ത് പാവങ്ങള്‍ ... ഇത് ഒരു സാംസ്കാരിക അപചയം അല്ലല്ലോ ..തൃകോണ കൃത സുന്ദര പ്രണയ മണി മഞ്ജീരം അല്ലയോ ... പാവം മൊസാദ്
സായിപ്പിനെ അനുകരിക്കാത്ത മലയാളിക്കു ബ്ലോഗ് പൊസ്റ്റ് ചെയ്യുവാന്‍ സാധിക്കുമോ സുഹൃത്തേ ? പിന്നെ പ്രണയദിനം ;അതു മാത്രമല്ലല്ലോ ശിശുദിനം ,പെണ്ണുങളുടെ ദിനം ,വൃദ്ധദിനം എന്നു വേണ്ട മുലയൂട്ടല്‍ വാരഘോഷം വരെ ഇവിടെ നടക്കുന്നു. അപ്പോ പിന്നെ ഒരു പ്രണയദിനത്തിനു വേണ്ടി എന്തിനു കേഴുന്നു.അവരും ആഘോഷിക്കട്ടെ ഒരു ദിനം അല്ലാതെന്തു പറയാന്‍ ...?????
Have a nice weekend :-)
ഇന്ത്യാക്കാര്‍, വിശിഷ്യാ മലയാളികള്‍ മിനിമം 25 വര്‍ഷമെങ്കിലും പിറകിലാണു സഞ്ചരിയ്ക്കുന്നത്. വിദേശീയര്‍ കണ്ടുപിടിച്ചു പ്രയോജനപ്പെടുത്തുന്നതിന്റെ ഉച്ഛിഷ്ടം കഴിയ്ക്കുന്നവരായി മാറുന്നു നമ്മള്‍. വിദേശീയരെ ഒന്നടങ്കം ആക്ഷേപിയ്ക്കുന്നതിനു പകരം കഴിയും വേഗം നല്ലതിനെ അംഗീകരിയ്ക്കുന്നതല്ലേ ബുദ്ധി? പുതിയതിനെ മുമ്പേ സൃഷ്ടിയ്ക്കാനും... ഒരു പ്രണയദിനം കൊണ്ട് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. അതിന്റെ നല്ലവശം നല്ല അര്‍ത്ഥത്തില്‍ക്കൂടി ഒന്നു ചിന്തിച്ചു നോക്കൂ...
Post a Comment