മുഖം ഇല്ലാത്ത സമ കാലീന കവിത
Sunday, February 14, 2010
ദര്‍ശന പരമായി സമ കാലിക കവിതയ്ക്ക് മുഖം നഷ്ടം ആകുന്നത് എവിടെയാണ് ? രൂപ ഘടനയില്‍ സ്വാതന്ത്ര്യം വിളിച്ചു ഓതുക എന്നതിനും അപ്പുറം ശൈലീ പരം ആയ ഔന്നത്യത്തിലേക്ക് കാല്‍ ഊന്നുവാന്‍ മലയാള കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ടോ ?മലയാള കവിതയുടെ ആര്‍ജവം ഉള്‍ കൊള്ളാന്‍ സമ കാലിക കവികള്‍ക്ക് ആയിട്ടുണ്ടോ ..ഇതിലേക്കുള്ള ഒരു സമഗ്ര വീക്ഷണം ആണ് ഈ ലേഖനം ...
ഇതാ ഒരു കവിത
വര ...
വരച്ചവന്‍ ദൈവം ....
കിഴക്കോട്ടു വൃത്തം
വടക്ക് ചതുരം
നടുക്ക വട്ട പൂജ്യം
ചക്ക
മാങ്ങ
തണ്ണി മത്തന്‍
അവുലോസ് പൊടി....
ഇത് പല ചരക്കു കടയിലെ കുറിപ്പടി അല്ല
കവിതയാണ്
ഒന്നാന്തരം കവിതയത്രേ
ഇനി ഇത് പാഠ പുസ്തകം ആക്കും
ഇവരും കവികള്‍ അത്രേ !!!
കവിതയ്ക്ക് രൂപം ഉണ്ടോ
കവിതയ്ക്ക് മാത്രം അല്ല രായമ്മയ്ക്കും,തംകമ്മയ്യ്കും ,പംകജാക്ഷിക്കും ഒക്കെ രൂപവും ഭാവവും ഉണ്ട്
പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തം എന്നിഹ ചൊല്‍ വത് ..
തോതില്‍ തന്നെ വരും കവിത ..അതാണ് കവിത ..
അലങ്കാരങ്ങള്‍
ഒരു കാവ്യ ശില്‍പ്പത്തെ അണിയിച്ചു ഒരുക്കുന്നതില്‍ അലങ്കാരങ്ങള്‍ക്കു അതീവ പ്രാധാന്യം ഉണ്ട് ..ഉപമയും ഉത്പ്രേക്ഷയും അതിശയോക്തി ,അനന്വയം ,അപഹ്നുതി ,ഉപമേയോപമ ,ഉല്ലേഖം ,ദീപകം ,ദൃഷ്ടാന്തം ,ഭ്രാന്തിമാന്‍ ,രൂപകം ,വിരോധാഭാസം വ്യതിരേകം ,ശ്ലേഷം തുടങ്ങിയ അലങ്കാരങ്ങളും ഒക്കെ അതിന്റേതായ രീതിയില്‍ സമന്വയിപ്പിക്കുമ്പോള്‍ കാവ്യ ശില്പത്തിന് മിഴിവേറും
ഇതൊന്നും ഇല്ലെങ്കില്‍ കവിതയാകില്ലേ
സ്ത്രീയെ സ്ത്രീ ആയും പുരുഷനെ പുരുഷന്‍ ആയും സമൂഹം കാണുന്നത് അവരില്‍ ദൈവം കെട്ടി തൂക്കി ഇട്ടിരിക്കുന്ന ചില സാമഗ്രികളുടെ അടിസ്ഥാനത്തിലാണ് .കവിതയെ കവിത ആക്കുന്നത് ഇങ്ങനെ കവി കെട്ടി തൂക്കി ഇടുന്ന അലങ്കാരം ആണ് ..അതില്ലാതെ കവിത ഇല്ല
നാക്ക് കൊണ്ടു കോണകം ഉടുക്കുന്ന സമ കാലിക കവികള്‍
ഇതിനെ ഇവിടെ പ്രോത്സാഹിപ്പിക്കുന്നത് ആര്
തീര്‍ച്ച ആയും ഇത് കവിയുടെ കുറ്റം അല്ല .കവിക്ക് അനുകൂലം ആയ സാഹചര്യം ഒരുക്കി കൊടുക്കേണ്ടത് മാധ്യമങ്ങളുടെ ചുമതല ആണ്
ശരി ആയ കവിത കാലാതി വര്‍ത്തി ആണ്."ഒറ്റ പത്തി യോട് ആയിരം ഉടലുകള്‍ ചുറ്റു പിണഞ്ഞ ഒരു മണി നാഗം പോലെ" അത് ആസ്വാദക മനസ്സില്‍ ചേര്‍ന്ന് കിടക്കും..ഈ ആധുനിക കോവര്‍ കഴുതകളുടെ ജല്‍പ്പനം -എത്ര രഹസ്യ പത്ര പ്രവര്‍ത്തകരോ ,ആനു കാലിക മരതലയന്‍ മാരോ പരിശ്രമിച്ചാലും അവര്‍ക്ക് മുന്നേ വിസ്മൃതിയിലേക്ക് പോകും..ഇത് തന്നെ ആനു കാലിക കവികള്‍ക്ക് കാലം ബാക്കി വെയ്ക്കുന്നതും
8 comments:
ഹഹഹഹ......
പ്രിയ ശങ്കരാ,
കവിതയുടെ മുഖമൊന്നു കാണാലോന്ന് നിരീച്ച് വന്നതായിരുന്നു.
മുഖം പോയിട്ട് അത്യാവശ്യ അവയവങ്ങള്‍ പോലും കാണാനാകാത്തതില്‍
ചിത്രകാരനുണ്ടായ മനോവിഷമം സഹിക്കവയ്യ :)
ഒറ്റവരി രാമന്‍ കീ ജയ്.
ഓഫ്: കാര്‍മുകപാണിയുടെ ചിരി ഗൊള്ളാം കെട്ട. :D
ഹി ഹി രക്തം തിളയ്ക്കട്ടെ തിളയ്ക്കട്ടെ ..ഇങ്ങനെ നിങ്ങളെ തിളപ്പിക്കാന്‍ ആരും ഇല്ലാതെ പോയതാണ് മലയാള കവിതയെ നിങ്ങള്‍ ഒക്കെ കൂടെ ഈ പരുവം ആക്കിയാതെ
പ്രിയ ജീവി .... പരസ്യമായി തന്നെ വേണം..ഇത് കൊഞ്ഞനം കുത്തല്‍ അല്ല... ആശയങ്ങള്‍ പൊതു വേദിയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടണം.. അല്ലാതെ വരുമ്പോള്‍ ആണ് ഗൂഡ ലക്ഷ്യങ്ങള്‍ ഉണ്ടാകുക ... മലയാള കവിതയില്‍ ആധുനികതയുടെ വക്താവാ ആയി നിന്നിട്ട് എനിക്ക് ഒരു നേട്ടവും വേണ്ട... കൂട്ടായ്മ കവിതയ്ക്ക് ആവശ്യം ആണ് എന്നും വിശ്വസികുന്നില്ല
നന്ദന ഇനിയിപ്പോ കുമാരന്‍ ആശാനെയും വൈലോപ്പിള്ളിയെയും സാക്ഷാല്‍ ശ്രീമാന്‍ ചങ്ങം പുഴെയെയും ഒക്കെ ബ്രാഹ്മണര്‍ ആക്കി മറ്റും ..നല്ലത്
കമ്പ്യൂട്ടറില്‍ കീ പാഡ് അമര്തുന്ന സാധാരണക്കാര്‍ ..കൊള്ളം നന്ദന ... എനിയിപോ വളരെ താഴ്ന്നവരിലേക്ക് ചെന്നാല്‍ അവരിലും ഉണ്ട് താളം... കുട്ടനാട്ട് കാരന്‍ ആയ എന്നോട് ത്യന്നെ പറയണം സാധാരണക്കാരന്റെ ഭാഷ..
ഒറ്റവരി രാമാ.. അടിപൊളി :)
ചിത്രകാര ..ഞാനും മുഖം തേടി നേരത്തെ എത്തി.. പക്ഷെ ഇവ്ടുള്ളവന്മാര്‍ അതിനും മുന്‍പേ എടുത്തു കൊണ്ട് പോയി .. കവിതയുടെ മുഖം
Post a Comment