ധ്രുവം ദിവസേന മൂന്ന് കളി !!!
Friday, January 29, 2010
പ്രമോദ് എത്തുന്നു
ഈ സംഭവത്തിലെ നായകന്‍ ഞാന്‍ ആണോ പ്രമോദ് ആണോ എന്ന് അറിയില്ല ..എങ്കിലും ഞാന്‍ പറഞ്ഞുതുടങ്ങട്ടെ
പ്രമോദ് എന്ന വ്യക്തി എന്‍റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഏറെയാണ് . ആവിഷ്കാര സ്വാതന്ത്ര്യംതലയ്ക്കു പിടിച്ചു നടക്കുന്ന സമയം ..ആ സമയത്ത് ആണ് ആ കുടുംബം താഴെ ഒരു വീട്ടില്‍ വാടകയ്ക്ക്എത്തുന്നത് . അവരുടെ ഇളയ സന്താനം ആണ് പ്രമോദ് എന്ന ഈ തല്ലിപ്പൊളി
എനിക്ക് ആശയങ്ങള്‍ നടപ്പില്‍ വരുത്താന്‍ സഹായികളെ ആവശ്യം ആണ് ..ഇവനുമായി കൂടിയാല്‍ പ്രശ്നംആകും ..എങ്കിലും ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ .. ഞാന്‍ തലയില്‍ എടുത്തു വെച്ചു .
ഒരു തീയറ്റര്‍ തുടങ്ങിയാലോ
എനിക്ക് ഒരു സിനിമ തീയറ്റര്‍ തുടങ്ങണം .അത്രയേ ഉള്ളു ആവശ്യം .അതിനു ഒരു കാരണം ഉണ്ട് . അയല്‍വക്കത്തെ വീടുകളില്‍ പല പ്രായത്തില്‍ ഉള്ള പെണ്‍പിള്ളാര്‍ ഉണ്ട് .. ചേച്ചി മാരും അനിയത്തി മാരുമൊക്കെ ആയി .. അവരുടെ മുന്‍പില്‍ ഒരു തീയറ്റര്‍ മാനേജര്‍ ആയി ഷൈന്‍ ചെയ്യാം .. തികച്ചുംസാംസ്കാരികം ആയ ഉദ്ദേശം .
"സിനിമ തീയറ്റര്‍ തുടങ്ങണം" .ഞാന്‍ പ്രമോദിനോട് പറഞ്ഞു . ഓല , മടലുകള്‍ , വീട്ടിലെ അലക്കിയ മുണ്ട് എന്നിവ കൊണ്ട് മനോഹരമായ ഒരു തീയറ്റര്‍ പണിതു തന്നു ആ പെരുന്തച്ചന്‍ .ഇനിയാണ് പ്രശ്നം .
ഫിലിം വേണം...
ലെന്‍സ് വേണം
കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ തുള ഇട്ടു ലെന്‍സ് കയറ്റി പുറകില്‍ ബള്‍ബ് കത്തിച്ചു പിടിച്ചു ഇടയിലൂടെ ഫിലിം ഓടിച്ചാല്‍ മുണ്ടില്‍ കാണാം സിനിമ !!! ഫിലിം ലെന്‍സ് എന്നിവ ഒരു ആഗോള പ്രശ്നം ആയി മാറി .
പാവം പ്രമോദ് .ഉപകാരി .അവന്‍ സഹായിക്കാം എന്ന് ഏറ്റു .
ആദ്യത്തെ പടം തീരുമാനിക്കപ്പെടുന്നു
അങ്ങനെ ഞങ്ങള്‍ തീരുമാനിച്ചു ..ആദ്യത്തെ പടം മമ്മുട്ടിയുടെ ധ്രുവം .ദിവസേന ഒരു കളി. പെണ്‍ പിള്ളേരെ എല്ലാം വിശദം ആയി തന്നെ ഞാന്‍ ക്ഷണിച്ചു . അമ്പതു പൈസ കസേര ... ഒരു രൂപ തറ ടിക്കറ്റ് ....മുന്നില്‍ഇരുന്നു കാണാം .. ടിക്കറ്റിനു പൈസ ഇല്ലെങ്കില്‍ വിഷമിക്കരുത് ..അതും ഞാന്‍ തന്നെ കൊടുക്കും ..ഒന്ന് വന്നുകിട്ടിയാല്‍ മതി.അവളുമാര്‍ സമ്മതിച്ചു.ഹോ എന്‍റെ ഒരു കഴിവേ ...
ഫിലിം വരുന്ന വഴി
പ്രമോദ് എന്നോട് പറഞ്ഞു .."ഞാന്‍ ഒരു തീയറ്റര്‍ മുതലാളിയെ പോയിക്കണ്ടു .അവര്‍ ലെന്‍സും കുറെ ഫിലിമും തരും . ഇരുപതു രൂപ ചെലവു വരും ..ഞാന്‍ ആതുക കൊടുത്തു ..അന്ന് ഇരുപതു രൂപ ഒരു വലിയ തുകയാണ് . പിന്നിട് രണ്ടു ദിവസം പ്രമോദിനെ കണ്ടില്ല ..
അവന്‍ മുങ്ങിയോ ?
ഇല്ല ..മൂന്നാം ദിവസം പൊങ്ങി ..പാവം . ഫിലിം തേടി അലയുക ആയിരുന്നു ..ലെന്‍സ് കിട്ടിയില്ല " കുഴപ്പം ഇല്ല ബള്‍ബിന്റെ മുന്നില്‍ കത്തിച്ചു പിടിച്ചാലും ഫിലിം കാണാം " അവന്‍ പറഞ്ഞു .
"ഫിലിം കിട്ടിയോ?"
എന്‍റെ ചോദ്യം
"കിട്ടി ..പക്ഷെ ഒരു കുഴപ്പം ഉണ്ട് "
എന്താ ? ..
ഫിലിം കണ്ടപ്പോള്‍
"ശകലം കുഴപ്പം പിടിച്ച ഫിലിം ആയതിനാല്‍ അടുത്തുള്ള പാടത്ത് കുഴിച്ചിട്ടിരിക്കുന്നു .നീ വാ എടുത്തു തരാം "
അങ്ങനെ വയലില്‍ പോയി അവന്‍ കുഴിച്ച് ഇട്ട സാധനം എന്നെ കാണിച്ചു..ഹോ ..ഭീകരം ആയിരുന്നു
ഒരു വലിയമ്മൂമ്മേടെ കണം കാലുകള്‍ !!!
ഞാന്‍ പേടിച്ചു പോയി ..ഇതെങ്ങനെ ഓടിക്കും? അവന്‍ കരഞ്ഞു "ഞാന്‍ അകെ തപ്പി .. തീയറ്ററില്‍ വെട്ടിക്കളഞ്ഞസാധനം ഞാന്‍ വളരെ പാടുപെട്ടു അടിച്ചു മാറ്റിക്കൊണ്ട് വന്നതാണ് .. വേറെ ഇല്ല ..വേണ്ട എങ്കില്‍ തിരിച്ചുകൊടുക്കാം " പാവം ..എനിക്ക് സഹതാപം തോന്നി.. ഞാന്‍ ആ അപകട സംഭവവും കൊണ്ട് നമ്മുടെ തീയറ്ററില്‍ പോയി ... അന്ന് ഉച്ചയ്ക്ക് ആദ്യകളി ..ധ്രുവം!!!
വിശ്വ വിഖ്യാതം ആയ ഒരു ഷോ ആരംഭിക്കുന്നു
പെണ്‍ പിള്ളാരെല്ലാം വന്നു .അകത്തു കയറ്റി ഇരുത്തി . പ്രമോദും വന്നു . കാരണം അവന്റെ ചേച്ചിമാര്‍ രണ്ടു പേര് അകത്തു ഇരിപ്പുണ്ട് .."ധ്രുവം കാണാന്‍ !!"
ഞങ്ങള്‍ ബള്‍ബ് കത്തിച്ചു
ഇനി പൂജ
ചന്ദനത്തിരി ഒക്കെ കത്തിച്ചു അപകടകരം ആയ ഫിലിം മൊത്തം ഒന്ന് ഉഴിഞ്ഞു .."കണം കാലില്‍ " പുഷ്പങ്ങള്‍ അര്‍പ്പിച്ചു..സ്വാഹാ
പടം ഇപ്പോള്‍ തുടങ്ങും
എന്‍റെ ഗംഭീരമായ അനൌണ്സ്മെന്‍റ്
"മാന്യരേ ധ്രുവം..ഇതാ അങ്ങോട്ട് നോക്ക് ധ്രുവം "
അങ്ങനെ പടം തുടങ്ങി
പക്ഷെ മുണ്ടില്‍ തെളിഞ്ഞത് ഫില മെന്‍റ് ..!!!
ഒരു ചന്ദ്രക്കല പോലെ വലിയ മുട്ടന്‍ ഫില മെന്‍റ് ..!!
ഞങ്ങള്‍ ഫിലിം കറക്കി നോക്കി .. നോ ഫലം...
ഇനി ചന്ദ്രക്കലയുടെ അകത്തു എങ്ങാന്‍ മമൂട്ടിയുടെ മോന്ത വരുന്നുണ്ടോ .. ഇല്ല
ഈശ്വരാ ... ധ്രുവം പോയിട്ട് വല്യ മ്മൂമ്മേടെ കണം കാല്‍ എങ്കിലും ഒന്ന് കണ്ടിരുന്നേല്‍ ...
അകത്തു പെണ്ണുങ്ങള്‍ കൂവാന്‍ തുടങ്ങി .. എനിക്ക് ദേഷ്യം വന്നു
പ്രമോദിനെ നോക്കി ..കൊല്ലുന്ന നോട്ടം ..
അവന്‍ വളിച്ച ഒരു ചിരി ...
ഞാന്‍ പ്രൊജക്ടര്‍ എടുത്തു വീശി.. ബള്‍ബ് ഊരി വന്നു എന്‍റെ കൈയില്‍ കൊണ്ടു .. ആ പാട് സുഖമുള്ളഓര്‍മയായി ഇപ്പോളും കൈയില്‍
8 comments:
Sankara......njan Anupama aane.
Dhruvam adipoli ayittunde.......ahhaa haa.....Good.Kepp it up
നല്ല ഓർമ്മക്കുറിപ്പുകൽ
എന്താ ആക്ച്വലി സംഭവിച്ചത്?
ശങ്കരാ നീ ഏതു ധ്രുവത്തീന്നാ..
കൊള്ളാം കേട്ടോ ദിവസേനകളി
കളി കാണാൻ വന്നപ്പോൾ ഇങ്ങനെ, അസ്സലായി കേട്ടോ,
അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും വിശിഷ്യ wow ,നന്ദന,ശ്രീ ,ജീവി , മിനി എന്നിവര്‍ക്ക് കാര്‍മുക പാണി സിനിമ കൊട്ടകയുടെ അടുത്ത സിനിമ ഫ്രീ ആയി കാണാം നന്ദി
ഈ ബ്ലോഗ് ആകെ മൊത്തം ഒരു സംഭവമാണല്ലോ????
സംഭവാമി യുഗേ യുഗേ എന്നല്ലേ പഥിക
Post a Comment