Tuesday, January 12, 2010
തെക്ക് നിന്ന് ഒരു കലാ കൌമുദിയും വടക്ക് നിന്ന് ഒരു മാതൃ ഭൂമിയും സാഹിത്യം എന്ത് എന്ന് നിര്‍വചിക്കുന്ന ഒരു കാലത്തിലൂടെ കടന്നു പോയിട്ടുണ്ട് കേരളം.. ഈ പേര് അച്ചടിച്ച് വരാന്‍ ആയി മാത്രം തങ്ങളുടെ രചനാ വൈഭവത്തെ വഴി തിരിച്ചു വിട്ട ഒരു പുതു തലമുറ നമുക്ക് ഉണ്ടായിരുന്നു .ഒരു പുതു രചനാ ശൈലിക്ക് അടിത്തറ പാകി എന്നത് നല്ല കാര്യം .അതില്‍ ഉപരി ആയി എന്തെങ്ങിലും ഉണ്ടായിട്ടുണ്ടോ എന്നതൊക്കെ ചിന്ത വിഷയങ്ങള്‍ ആണ് ..അത് അവിടെ നില്‍ക്കട്ടെ നമുക്ക് ഉത്തരാധുനികതയില്‍ കൈ വെച്ച് കളിക്കാം
ഉത്തരാധുനികത എന്ന് ഒന്നുണ്ടോ ?
കയ്യാല പുറത്തെ തേങ്ങ പോലെ കവി ഭാവന മാത്രമല്ലെ അത്?
അല്ലെങ്കില്‍ ഉദര പൂരണ അര്‍ഥം ഏതോ വിരുതന്‍ അടിച്ചിറക്കിയ ഒന്നാം തരം കാപ്ഷന്‍ ?
ഉത്തര ആധുനികതെയെ കുറിച്ച് ചോദ്യം ഉന്നയിക്കുമ്പോള്‍ ഇവിടുത്തെ സാഹിത്യ ജംബൂകങ്ങള്‍ പാശ്ചാത്യ ലോകത്ത് ഉണ്ടായ മാറ്റങ്ങളെകുറിച്ച് ഗീര്‍വാണം അടിച്ചുവിടുന്നു സായിപ്പിന്റെ കാര്യം എന്തിനു ഇവിടെ പറയുന്നു ?
ഈ ഉത്തര ആധുനികതിലെക്ക് ചേക്കേറാന്‍ മലയാളിയെ പ്രേരിപ്പിച്ചത് എന്താണ് ? ഇതിനു മാത്രം എന്ത് വിപ്ലവം ആണ് മലയാളത്തില്‍ നടന്നത്?
ഇതിനു ഒക്കെ ഉത്തരം തേടുമ്പോള്‍ യഥാര്‍ത്ഥ ചിത്രം വ്യക്തമാകും ...
ശൈലിയുടെ ഉല്പത്തി
മോഡേണിസം ഒക്കെ മലയാളത്തില്‍ കടന്നു വരുന്നത് അതി നിഗൂഡം ആയ ചില അജണ്ടകളുടെ ഭാഗം ആയിട്ടാണ് . ശൈലി എന്നത് ഈ രചനാ സങ്കേതത്തിനു അന്യമാണ് . ആത്മാവ് ഉണ്ടെങ്കിലെ ശൈലി ഉണ്ടാകൂ ..ഉത്തരാധുനികതയ്ക്ക് ആത്മാവ് ഇല്ല എന്നെ നിഗമനത്തില്‍ എത്തുകയാണോ ലേഖകന്‍?
യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നത് ?
ശരിക്കും പറഞ്ഞാല്‍ ഒരു പാതിരാ കൊലപാതകം ആണ് നടന്നത്
ചില നിഗൂഡ താത്പര്യ ക്കാരുടെ ആശയങ്ങള്‍ക്ക് പ്രാചീന കേരളീയന്റെ പ്രബുദ്ധമായ മനസിന്റെ ഏഴയലത്ത് പോലും എത്താന്‍ ഉള്ള കെല്പ് ഇല്ലായിരുന്നു ..അവര്‍ ആശയ പ്രചാരണത്തിന് വേണ്ടി ചില പാശ്ചാത്യ കൃതികള്‍ തര്‍ജമ ചെയ്തു . അവര്‍ക്ക് തോന്നും പടി..ഈ രചനകള്‍ തിക്തകം കഷായം കുടിക്കുന്നത് പോലെ മലയാളിയെ കുടിപ്പിച്ചു.അത് കുടിച്ച മലയാളി വാള് വെച്ചു ..അതാണ് ഈ ഉത്തരാധുനിക മലയാള സാഹിത്യം ..ഇന്നും വാള് വെച്ചു കൊണ്ടേ ഇരിക്കുന്നു ... ഈ തര്‍ജമ സാഹിത്യം ആണ് ഉത്തരാധുനികത എന്നാ പേരില്‍ പ്രചരിക്കുന്നതും മലയാള സാഹിത്യ തറവാടിന്റെ ഏഴയലത്ത് എത്താന്‍ യോഗ്യത ഇല്ലാത്തവര്‍ ആനുകാലികങ്ങളില്‍ പടച്ചു വിടുന്നതും .ഇതൊക്കെ കേവലം നിഗൂഡമായ ആശയം പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ള ചിലരുടെ ശ്രമം ആണ്.ആരൊക്കെ എന്ന് ഇപ്പോള്‍ പറയുന്നില്ല .അത് പറയേണ്ടപ്പോള്‍ പറഞ്ഞോളാം .
എന്തിനിങ്ങനെ അപ്രിയം വിളിച്ചു പറയുന്നു?
എനിക്കും ഉണ്ട് ചില നിഗൂഡ ലക് ഷ്യങ്ങള്‍ ... ഒരു സാഹിത്യ കാരന് അത്യാവശ്യം വേണ്ടത് എന്ന് ഞാന്‍ കരുതുന്ന ചില ലക് ഷ്യങ്ങള്‍ .. ലക്‌ഷ്യം നന്നാകണം എന്നാലെ മാര്‍ഗം നന്നാകൂ ... നില നില്‍പ്പിനു വേണ്ടി തണല്‍ തേടുന്ന സാഹിത്യ കാരന്‍ മാരോട് സംയമനം പുലര്‍ത്തേണ്ട ആവശ്യം എനിക്കില്ല ...ഞാന്‍ പറഞ്ഞു വന്നത് മനസിലായോ വെറും തര്‍ജമ സാഹിത്യം മാത്രമാണ് ഉത്തരാധുനിക രചനകള്‍
ആധുനിക മലയാള സാഹിത്യത്തിന്റെ നിലവാര തകര്‍ച്ചയെ പറ്റി തന്നെ
പരിതാപകരം ആണ് കാര്യങ്ങള്‍..മനോ മോഹനന്‍ സിംഹം കരാര്‍ ഒപ്പിട്ടാല്‍ ഉടന്‍ എഴുതും ഇവിടുത്തെ സാഹിത്യ ജംബൂകങ്ങള്‍..അല്ലേല്‍ മിണ്ടില്ല ... ഇതിനെ സാഹിത്യം എന്നല്ല പറയേണ്ടത്."ആധാരം എഴുത്ത് " എന്നാണ്... വെണ്ടെര്‍ അല്ലെങ്കില്‍ എഴുത്തുകാരന്‍ എന്ന പേരില്‍ ആണ് ഇവന്‍മാരെ വിളിക്കേണ്ടത് ..
പാടുന്ന പിശാച്
ഇതെഴുതിയ കവി മദ്രാസില്‍ ഇരുന്നാണ് കൃതി പൂര്‍ത്തി ആക്കിയത്.കവിക്കറിയാം കേരളം ഇങ്ങനെ ഒക്കെ ആണെന്ന്.ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെ. മലയാളികള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കൃതിയാണ് പാടുന്ന പിശാച്ഒക്കെ .ചില അപ്രിയ സത്യങ്ങള്‍ മറക്കുന്നതല്ലേ നല്ലത് അല്ലെ ..
ചില രചനാ വികൃതികള്‍
ചില മാസികകളില്‍ അച്ചടിച്ച് വരാന്‍ ചില വരികളുടെ മുകളില്‍ അടയാളം ഇട്ടു താഴെ അര്‍ഥം കൊടുക്കണം.. എത്ര വിശദീകരണം കൊടുക്കുന്നുവോ അത്രയും പ്രസിദ്ദികരണ സാധ്യത ഏറും .. ഒരു നല്ല കൃതി മലയാളിക്ക്മനസിലാക്കാന്‍ വിശദീകരണം വേണം എന്ന ഗതികേട്.. ഇത് രചനാ തന്ത്രം മാത്രമാണ് ...
മലയാള സാഹിത്യം വളരുമോ?
വലിയ പാടാണ്.മലയാള സാഹിത്യത്തിന്റെ സ്കോപ് മറു നാടുകളില്‍ കായ്ക്കുന്ന കള്ള പണത്തില്‍ ആണ് .നട്ടെല്ല് ഉള്ളവന്മാര്‍ ഇല്ല ..എങ്ങനെ എങ്കിലും കൃതി അടിച്ചു വരാന്‍ നെട്ടോട്ടം ഓടുന്നു .ഈ സാഹിത്യ കാരന്‍ മാരുടെ കൈയില്‍ മലയാള സാഹിത്യം സുരക്ഷിതമല്ല.. പ്രതീക്ഷ ഉള്ള ഒരു എഴുത്തുകാരന്‍ പോലും യുവ തലമുറയില്‍ ഇല്ല..സ്വയം പ്രതീക്ഷ കാണും .ഞാന്‍ പറഞ്ഞത് വായനക്കാരുടെ കാര്യം ആണ്
3 comments:
please join to amma malayalam sahithya masika. and write some thing
kollammmm........
nice . adi kollathe nokkanam
Post a Comment